---
title: "നല്ലത് പോലെ സമീപിച്ചില്ലെങ്കിൽ വിദ്യാഭ്യാസം കൈപൊള്ളുന്ന മേഖലയാണെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ;  പാട്യം മുതിയങ്ങ ശങ്കരവിലാസം യൂ പി സ്കൂളിൽ  ഓപ്പൺ ഓഡിറ്റോറിയവും, സ്റ്റേജും നാടിന് സമർപ്പിച്ചു"
english_title: "Speaker Adv. A. N. Shamseer said that education is a field that will burn if not approached properly; dedicated the open auditorium and stage set up at the Pathyam Muthiyang Sankaravilasam UP School to the nation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272553/speaker-adv-a-n-shamseer-said-that-education-is-a-field-that-will-burn-if-not-approached-properly-dedicated-the-open-auditorium-and-stage-set-up-at-the-pathyam-muthiyang-sankaravilasam-up-school-to-the-nation"
published_at: "2025-02-24T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc37efba529_Untitled-1_copy.jpg"
keywords: []
---

# നല്ലത് പോലെ സമീപിച്ചില്ലെങ്കിൽ വിദ്യാഭ്യാസം കൈപൊള്ളുന്ന മേഖലയാണെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ;  പാട്യം മുതിയങ്ങ ശങ്കരവിലാസം യൂ പി സ്കൂളിൽ  ഓപ്പൺ ഓഡിറ്റോറിയവും, സ്റ്റേജും നാടിന് സമർപ്പിച്ചു

> **Lead Summary:** **പാട്യം :**വിദ്യാഭ്യാസം കൈ പൊള്ളുന്ന മേഖലയാണ്. നല്ല പോലെ ഗൗരവത്തിൽ സമീപിച്ചില്ലെങ്കിൽ വലിയ ആഘാതം ഉണ്ടാവുന്ന മേഖലയാണിതെന്ന് സ്‌പീക്കർ എ.എൻ. ഷംസീർ.

## Article Content

**പാട്യം :**വിദ്യാഭ്യാസം കൈ പൊള്ളുന്ന മേഖലയാണ്. നല്ല പോലെ ഗൗരവത്തിൽ സമീപിച്ചില്ലെങ്കിൽ വലിയ ആഘാതം ഉണ്ടാവുന്ന മേഖലയാണിതെന്ന് സ്‌പീക്കർ എ.എൻ. ഷംസീർ.

ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ സമൂഹം ഇടപെടണമെന്നും, പാഠപുസ്‌തകങ്ങളും ആനു കാലികങ്ങളും വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാട്യം മുതിയങ്ങ ശങ്കരവിലാസം യുപി സ്‌കൂളിൽ നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും നവീകരിച്ച സ്റ്റേജിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്‌പീക്കർ. സ്‌മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം കെ.പി. മോഹി . നൻ എംഎൽഎയും നിർവഹിച്ചു. പാട്യം പഞ്ചായത്ത് പ്രസിഡൻ് എൻ.വി ഷിനിജ അധ്യക്ഷത വഹിച്ചു.

എഇഒ കെ.പി. സുധീർ, വാർഡ് അംഗങ്ങളായ സി.പി.രജിത, മേപ്പാടൻ രവീന്ദ്രൻ, പിടിഎ പ്രസിഡൻ്റ് ഷാജീവൻ മമ്മാലി, പ്രധാനാധ്യാപിക ആർ. ബീന, മദർ പിടിഎ പ്രസിഡൻ്റ് എൻ.സി.ശ്രീലത, എം.സി.രാഘവൻ, പി. രവീന്ദ്രൻ. എൻ.മനോജ്, കെ.ടി. ഭാസ്‌കരൻ, വി.എം. അലി, സി.കെ.സുധീർ ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272553/speaker-adv-a-n-shamseer-said-that-education-is-a-field-that-will-burn-if-not-approached-properly-dedicated-the-open-auditorium-and-stage-set-up-at-the-pathyam-muthiyang-sankaravilasam-up-school-to-the-nation)