---
title: "സംസ്ഥാനത്ത് കണ്ണൂർ ജില്ല ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത"
english_title: "Rain likely in three districts including Kannur district in the state"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272495/rain-likely-in-three-districts-including-kannur-district-in-the-state"
published_at: "2025-02-24T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc101a49abe_images_(4).jpg"
keywords: []
---

# സംസ്ഥാനത്ത് കണ്ണൂർ ജില്ല ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

> **Lead Summary:** കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്.

## Article Content

കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്.

നാളെ അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ സാധ്യതയുള്ളത്.

26, 27 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ട്.

ഇന്ന് തെക്കൻ ആൻഡമാൻ കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272495/rain-likely-in-three-districts-including-kannur-district-in-the-state)