---
title: "താമരശ്ശേരി ചുരത്തിൽ  കൊക്കയിലേക്ക് വീണ് വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം ; അപകടം വിനോദയാത്രക്കിടെ"
english_title: "A young man from Vadakara met a tragic end after falling into a gorge at Thamarassery Pass; the accident occurred during a picnic."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272256/a-young-man-from-vadakara-met-a-tragic-end-after-falling-into-a-gorge-at-thamarassery-pass-the-accident-occurred-during-a-picnic"
published_at: "2025-02-23T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67baa7f85d757_67ba7af7d40e6_vatakara.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ  കൊക്കയിലേക്ക് വീണ് വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം ; അപകടം വിനോദയാത്രക്കിടെ

> **Lead Summary:** താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയിൽ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം.

## Article Content

താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയിൽ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം.

വടകര തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

വയനാട് ഭാഗത്തേക്ക് ട്രാവലർ വാഹനത്തിൽ പോകുമ്പോൾ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോഴാണ് കാല് തെന്നി അബദ്ധത്തില്‍ കൊക്കയിലേക്ക് വീണത്.

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു.

അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഒമ്പതാം വളവിന് സമീപത്തെത്തിയപ്പോൾ മൂത്രമൊഴിക്കാനായി ട്രാവലർ നിർത്തുകയും അതിൽ നിന്ന് പുറത്തിറങ്ങിയ അമൽ കാൽ വഴുതി അബദ്ധത്തിൽ കൊക്കയിലേക്ക് വീഴുകയുമായിരുന്നു. പിന്നാലെ ഒപ്പമുണ്ടായിരുന്ന ആളുകൾ രക്ഷപെടുത്താൻ ഉള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചിരുന്നില്ല.

കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം താമരശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272256/a-young-man-from-vadakara-met-a-tragic-end-after-falling-into-a-gorge-at-thamarassery-pass-the-accident-occurred-during-a-picnic)