---
title: "കണ്ണൂരിൽ കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ചു; യുവാവ് അറസ്റ്റില്‍"
english_title: "Man arrested for breaking into shop in Kannur, hitting employee on head with pressure cooker"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272075/man-arrested-for-breaking-into-shop-in-kannur-hitting-employee-on-head-with-pressure-cooker"
published_at: "2025-02-22T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b97c3bc8af3_242dd3c7-3e85-4873-9557-698961cc1654-large16x9_Inmates.jpg"
keywords: []
---

# കണ്ണൂരിൽ കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ചു; യുവാവ് അറസ്റ്റില്‍

> **Lead Summary:** കണ്ണൂർ :കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് സ്വദേശി സുദീപിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

## Article Content

കണ്ണൂർ :കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് സ്വദേശി സുദീപിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

ഇന്നലെ വൈകുന്നേരം 6.20 ന് പയ്യന്നൂര്‍ നഗരസഭാ കോംപ്ലക്‌സിലെ ജെ.ആര്‍.ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് സംഭവം . ഇവിടെ ജോലി ചെയ്തിരുന്ന ഏഴോം കണ്ണോത്തെ കടാങ്കോട്ട് വളപ്പില്‍ കെ.വി.സീമയുടെ(43)തലക്കാണ് യുവാവ് കടയില്‍ ഉണ്ടായിരുന്ന പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ചത്.

പരിക്കേറ്റ സീമയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272075/man-arrested-for-breaking-into-shop-in-kannur-hitting-employee-on-head-with-pressure-cooker)