---
title: "പൊന്ന്യം ഏഴരക്കണ്ടത്ത്  കളരി വിളക്ക്  തെളിഞ്ഞു ; ഇനി ഏഴുനാൾ ഉത്സവ മാമാങ്കം"
english_title: "The Kalari lamp was lit at Ponnyam Ezharakandam; the festival will last for seven days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272021/the-kalari-lamp-was-lit-at-ponnyam-ezharakandam-the-festival-will-last-for-seven-days"
published_at: "2025-02-22T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b95a67d7727_Untitled-1_copy.jpg"
keywords: []
---

# പൊന്ന്യം ഏഴരക്കണ്ടത്ത്  കളരി വിളക്ക്  തെളിഞ്ഞു ; ഇനി ഏഴുനാൾ ഉത്സവ മാമാങ്കം

> **Lead Summary:** പാനൂർ വടക്കൻ പാട്ടിലെ യോദ്ധാക്കളായ തച്ചോളി ഒതേനനും, കളരി ഗുരുക്കളായ കതിരൂർ ഗുരുക്കളും, അങ്കം വെട്ടിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ ഇന്ന് കളരി വിളക്കിന് തിരി തെളിഞ്ഞു.

## Article Content

പാനൂർ വടക്കൻ പാട്ടിലെ യോദ്ധാക്കളായ തച്ചോളി ഒതേനനും, കളരി ഗുരുക്കളായ കതിരൂർ ഗുരുക്കളും, അങ്കം വെട്ടിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ ഇന്ന് കളരി വിളക്കിന് തിരി തെളിഞ്ഞു.

പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ചടങ്ങിൽ മുഖ്യാതിഥിയായി.

സാംസ്കാരിക വകുപ്പും ഫോക്ക്ലോർ അക്കാദമിയും തലശ്ശേരി പൈതൃക ടൂറിസത്തിൻ്റെ ബാനറിൽ പാട്യം ഗോപാലൻ സ്മാരക വായനശാലയുടെയും , കതിരൂർ ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെയാണ് പൊന്ന്യത്തങ്കം ഒരുക്കുന്നത്.

ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ആഘോഷം.

ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എ വി അജയകുമാർ പദ്ധതി വിശദീകരിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി സനൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ടി റംല എന്നിവർ സംസാരിച്ചു.

എൻ.പി വിനോദ് കുമാർ സ്വാഗതവും, കേരള ഫോക്ക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ

പി വി ലവ്‌ലീൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272021/the-kalari-lamp-was-lit-at-ponnyam-ezharakandam-the-festival-will-last-for-seven-days)