---
title: "   പോളിയോ കുത്തിവെപ്പിന് ശേഷം നൽകേണ്ട മരുന്ന്  മാറി നൽകി ; കുന്നോത്ത്പറമ്പിൽ 3  കുട്ടികൾക്ക് അസ്വസ്ഥത, ഒരു കുട്ടി ചികിത്സയിൽ  "
english_title: "After polio vaccination, the medicine given was wrong; 3 children in Kunnottparampal feel unwell, one child is undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271940/after-polio-vaccination-the-medicine-given-was-wrong-3-children-in-kunnottparampal-feel-unwell-one-child-is-undergoing-treatment"
published_at: "2025-02-21T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b8a13b27e2a_Untitled-1_copy.jpg"
keywords: []
---

#    പോളിയോ കുത്തിവെപ്പിന് ശേഷം നൽകേണ്ട മരുന്ന്  മാറി നൽകി ; കുന്നോത്ത്പറമ്പിൽ 3  കുട്ടികൾക്ക് അസ്വസ്ഥത, ഒരു കുട്ടി ചികിത്സയിൽ  

> **Lead Summary:** പാനൂർ : പോളിയോ കുത്തിവെപ്പിന് ശേഷം നൽകേണ്ട മരുന്ന് മാറി നൽകി , കുന്നോത്ത്പറമ്പിൽ 3 കുട്ടികൾക്ക് അസ്വസ്ഥത

## Article Content

പാനൂർ : പോളിയോ കുത്തിവെപ്പിന് ശേഷം നൽകേണ്ട മരുന്ന് മാറി നൽകി , കുന്നോത്ത്പറമ്പിൽ 3 കുട്ടികൾക്ക് അസ്വസ്ഥത

പോളിയോ കുത്തിവെപ്പ് നൽകുന്നതിലെ അശ്രദ്ധ കാരണം അസ്വസ്ഥത അനുഭവപ്പെട്ട ശിശുക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിള്ളങ്ങലിൽ പ്രവർത്തിക്കുന്ന കുന്നോത്ത് പറമ്പ് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലാണ് ജീവനക്കാരുടെ അശ്രദ്ധ വിനയായത്.

മൂന്ന് വയസുകാരായ മൂന്ന് കുട്ടികൾക്ക് പോളിയോ നൽകിയ ശേഷം പനി വരികയാണെങ്കിൽ നൽകേണ്ട പാരസെറ്റമോൾ സിറപ്പിന് പകരം വൈറ്റമിൻ എ നൽകി.

ഇതിനെ തുടർന്ന് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഒരു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണത്രെ. പോളിയോ കുത്തിവെപ്പിന് ശേഷം പനി വരാതിരിക്കാൻ നൽകുന്ന മരുന്നിന് പകരം വിറ്റാമിൻ മരുന്ന് നൽകിയതാണ് പ്രശ്നമായതെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. പ്രതിരോധ ശേഷി കുറവായ കുട്ടികളിൽ വിറ്റാമിൻ പ്രശ്നങ്ങളുണ്ടാക്കാമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271940/after-polio-vaccination-the-medicine-given-was-wrong-3-children-in-kunnottparampal-feel-unwell-one-child-is-undergoing-treatment)