---
title: "സിപിഎം പാനൂർ ഏരിയ കാൽനട പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്വല വരവൽപ്പ്"
english_title: "CPM Panoor area foot campaign march receives rousing reception at various centers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271843/cpm-panoor-area-foot-campaign-march-receives-rousing-reception-at-various-centers"
published_at: "2025-02-21T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b837fe5a4a3_Untitled-2_copy.jpg"
keywords: []
---

# സിപിഎം പാനൂർ ഏരിയ കാൽനട പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്വല വരവൽപ്പ്

> **Lead Summary:** പാനൂർ : സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി പുരുഷോത്തമൻ ലീഡറും, എ രാഘവൻ മാനേജറുമായ പാനൂർ ഏരിയ ജാഥ ഒന്നാം ദിവസം ചമ്പാട് കുന്നോത്തുമുക്കിൽ നിന്നും ആരംഭിച്ചു കടേപ്രം, പാത്തിപ്പാലം, വളള്യായി, വരപ്ര, കൈവേലിക്കൽ, പാലക്കുൽ,

## Article Content

പാനൂർ : സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി പുരുഷോത്തമൻ ലീഡറും, എ രാഘവൻ മാനേജറുമായ പാനൂർ ഏരിയ ജാഥ ഒന്നാം ദിവസം ചമ്പാട് കുന്നോത്തുമുക്കിൽ നിന്നും ആരംഭിച്ചു കടേപ്രം, പാത്തിപ്പാലം, വളള്യായി, വരപ്ര, കൈവേലിക്കൽ, പാലക്കുൽ,

പാറാട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുന്നോത്തുപറമ്പ് ജാതി ക്കൂട്ടത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ആവേശോ ജ്ജ്വലമായ വരവേൽപ്പാണ് ജാഥക്ക് നൽകിയത്.

പി പുരുഷോത്തമൻ, എ രാഘവൻ, കെ ഇ കുഞ്ഞബ്ദുള്ള, കെകെ സുധീർകുമാർ, എൻ അനൂപ്, പിപി ബിനോയി, ഒകെ വാസു, എ ശൈലജ, കെ റിനീഷ്, കെകെ രാജീവൻ, സികെ സജില, എംടികെ ബാബു. കിരൺ കരുണാകരൻ, പി ജയചന്ദ്രൻ പ്രവീണ, എ ടി മൊകേരി, ശ്രീജ, മിഫ്ത്താഹ് എന്നിവർ സംസാരിച്ചു. സമാപന പൊതു യോഗം ഒകെ സുധീർ കുമാർ ഉദ്ഘാടനം ചെയ്‌തു. എംപി മുകുന്ദൻ അധ്യക്ഷനായി. ജാലീഡർ, മിഫ്ത്താഹ് ഒളവിലം, വിപി പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271843/cpm-panoor-area-foot-campaign-march-receives-rousing-reception-at-various-centers)