---
title: "ഒപ്പിന് കുപ്പി... ; കൈക്കൂലി കേസിൽ അറസ്റ്റിലായ ആർ.ടി.ഒയുടെ വീട്ടിൽ 49 കുപ്പി വിദേശ മദ്യം"
english_title: "Bottle for signature...; 49 bottles of foreign liquor found at RTO's house, arrested in bribery case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271743/bottle-for-signature-49-bottles-of-foreign-liquor-found-at-rtos-house-arrested-in-bribery-case"
published_at: "2025-02-21T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b7e9b08d258_371943a8-3e73-4d35-abaf-5df3bcc77ac3.jpg"
keywords: []
---

# ഒപ്പിന് കുപ്പി... ; കൈക്കൂലി കേസിൽ അറസ്റ്റിലായ ആർ.ടി.ഒയുടെ വീട്ടിൽ 49 കുപ്പി വിദേശ മദ്യം

> **Lead Summary:** കൈക്കൂലി കേസിൽ പിടിയിലായ എറണാകുളം ആർ.ടി.ഒ: ടി.എം.ജെർസന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡ് അവസാനിച്ചത് ഇന്നലെ രാവിലെ. ഉച്ചയോടെ ആരംഭിച്ച റെയ്‌ഡാണ് 15 മണിക്കൂറിന് ശേഷം അവസാനിപ്പിച്ചത്.

## Article Content

കൈക്കൂലി കേസിൽ പിടിയിലായ എറണാകുളം ആർ.ടി.ഒ: ടി.എം.ജെർസന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡ് അവസാനിച്ചത് ഇന്നലെ രാവിലെ. ഉച്ചയോടെ ആരംഭിച്ച റെയ്‌ഡാണ് 15 മണിക്കൂറിന് ശേഷം അവസാനിപ്പിച്ചത്.

ജെർസന്റെ വീട്ടിൽ പരി ശോധനയ്ക്കെക്കെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ ഞെട്ടി. വിവിധ ബ്രാന്റുകളിലുള്ള 49 കുപ്പി മദ്യമാണ് അലമാരകളിൽ കാണപ്പെട്ടത്. ഏകദേശം നൂറ് ലിറ്റർ വരും ഇതിന്റെ അളവ്. നോട്ടുകെട്ടുകൾ റബർബാന്റിട്ട് കെട്ടി മുറുക്കി പല സ്ഥലങ്ങളിലായി സൂക്ഷിച്ച നിലയിലും കണ്ടെത്തി. പണവും മദ്യവുമാണ് കൈക്കൂലിയായി ഇയാൾ വാങ്ങിക്കാറുള്ള തത്രെ.

സഹ പ്രവർത്തകരെയും ഇയാൾ പറ്റിച്ചതായി വിജിലൻസ് കണ്ടെത്തി. വിജിലൻസിന് നൽകാനെന്ന പേരിൽ വാളയാർ ചെക്ക്പോസ്റ്റിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് പണം പിരിക്കുക പതിവായിരുന്നു. ഒരു മാസം പത്ത് ലക്ഷം രൂപ വരെ ഈ നിലയിൽ പിരിച്ചെടുത്തിട്ടു ണ്ടെന്നും തെളിഞ്ഞു. അനധികൃത നിക്ഷേപത്തിൻ്റെ രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളുടെ പരിശോധനയ്ക്ക് ശേഷം തുടർ നടപടിയുണ്ടാകുമെന്നാണ് വിജി ലൻസ് നൽകുന്ന സൂചന.

കഴിഞ്ഞ ജനുവരി മാസം രണ്ട് തവണയായി വാളയാർ ചെക്ക്പോസ്റ്റിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. അതിൽ നിന്നാണ് ജെർസന്റെ കൈക്കൂലിയെ സംബന്ധിച്ച സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചി-ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൻ്റെ താൽക്കാലിക പെർമിറ്റ് പുതുക്കാൻ കൈക്കൂലിയായി അയ്യായിരം രൂപയും, മദ്യക്കുപ്പിയു മാണ് ആവശ്യപ്പെട്ടത്. ഇത് ബസ് ഉടമയിൽ നിന്ന് വാങ്ങാനെത്തിയ ഇയാളുടെ ഏജന്റ് സജിയെയും, രാമ പടിയാറിനെയും ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ജെർസന്റെ പങ്ക് വ്യക്തമായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271743/bottle-for-signature-49-bottles-of-foreign-liquor-found-at-rtos-house-arrested-in-bribery-case)