---
title: "ബാഗിലെന്താ...? ബോംബ്... ന്നാ നീ പോണ്ട ; ഒറ്റ മറുപടിയിൽ വിമാനത്താവളത്തിൽ  പുലിവാല് പിടിച്ച് കോഴിക്കോട് സ്വദേശി"
english_title: "What's in the bag...? Bomb... Don't go; Kozhikode native caught the tiger at the airport in one reply"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271710/whats-in-the-bag-bomb-dont-go-kozhikode-native-caught-the-tiger-at-the-airport-in-one-reply"
published_at: "2025-02-20T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b7587e4e3e8_1385346-nedumbassery-airport.jpg"
keywords: []
---

# ബാഗിലെന്താ...? ബോംബ്... ന്നാ നീ പോണ്ട ; ഒറ്റ മറുപടിയിൽ വിമാനത്താവളത്തിൽ  പുലിവാല് പിടിച്ച് കോഴിക്കോട് സ്വദേശി

> **Lead Summary:** **ല**ഗേജിൽ ഭാരം കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയ പ്പോൾ ബോംബാണെന്ന മറുപടി പറഞ്ഞ യുവാവിന്റെ വിമാനയാത്ര മുട ങ്ങി.

## Article Content

**ല**ഗേജിൽ ഭാരം കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയ പ്പോൾ ബോംബാണെന്ന മറുപടി പറഞ്ഞ യുവാവിന്റെ വിമാനയാത്ര മുട ങ്ങി.

കോഴിക്കോട് സ്വദേശി റഷീദിൻ്റെ യാത്രയാണ് ഒരു മറുപടികൊണ്ട് മുടങ്ങിയത്. മലേഷ്യയിലെ കാലാലംപൂരിലേക്കുള്ള തായ് എയർ വിമാനത്തിൽ യാത്രചെയ്യാൻ നെടുമ്പാശേരി വിമാനത്താവള ത്തിൽ എത്തിയതായിരുന്നു റഷീദ്. ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങൾ ഉണ്ടായാൽ ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെടാറുണ്ട്.

ഇത്തരത്തിൽ റഷീദിനോട് ബാഗിലെ ഭാരം കൂടുതലാണെന്ന് പറഞ്ഞതായിരു ന്നു. ഇത് ഇഷ്‌ടപ്പെടാതിരുന്ന റഷീദ് ബാഗിൽ ബോംബ് ആണെന്ന് തമാശരൂപേണ മറുപടി നൽകി. തുടർന്ന് മറ്റ് പരിശോധനക്കായി ഇയാളെ കസ്റ്റഡിയിലെടു ത്തതോടെ യാത്ര മുടങ്ങുകയായിരുന്നു.

ബോംബ് ഭീഷണി ഉണ്ടായാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ റഷീദിനെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271710/whats-in-the-bag-bomb-dont-go-kozhikode-native-caught-the-tiger-at-the-airport-in-one-reply)