---
title: "സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു"
english_title: "One more installment of welfare pension has been sanctioned in the state."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271702/one-more-installment-of-welfare-pension-has-been-sanctioned-in-the-state"
published_at: "2025-02-20T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b751ca61b78_Untitled-2_copy.jpg"
keywords: []
---

# സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു

> **Lead Summary:** സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന് ​ഗഡു ക്ഷേമ പെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ​ഗുണഭോക്താക്കൾക്ക് ലഭിക്കുക.

## Article Content

സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന് ​ഗഡു ക്ഷേമ പെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ​ഗുണഭോക്താക്കൾക്ക് ലഭിക്കുക.

അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271702/one-more-installment-of-welfare-pension-has-been-sanctioned-in-the-state)