---
title: "20 കോടിയുടെ ഭാഗ്യത്തിനൊപ്പം കമ്മീഷനുവേണ്ടിയും തർക്കം ; ഒടുവിൽ 'സത്യം' വെളിച്ചത്ത്, ഇരിട്ടിയിലെ  മറ്റ് സത്യന്മാർ രക്ഷപ്പെട്ടു"
english_title: "Along with the fortune of 20 crores, there was a dispute over the commission; finally, the 'truth' came to light, and the other Sathyas of Iritti were saved"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271597/along-with-the-fortune-of-20-crores-there-was-a-dispute-over-the-commission-finally-the-truth-came-to-light-and-the-other-sathyas-of-iritti-were-saved"
published_at: "2025-02-20T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6e61f8581b_lottery2-1738744609.jpg"
keywords: []
---

# 20 കോടിയുടെ ഭാഗ്യത്തിനൊപ്പം കമ്മീഷനുവേണ്ടിയും തർക്കം ; ഒടുവിൽ 'സത്യം' വെളിച്ചത്ത്, ഇരിട്ടിയിലെ  മറ്റ് സത്യന്മാർ രക്ഷപ്പെട്ടു

> **Lead Summary:** **ഇരിട്ടി:**ഇരിട്ടി ക്രിസ്മസ്-ന്യൂയർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 20 കോടി രൂപയുടെ ബമ്പർ അടിച്ചത് ഇരിട്ടിയിലെ സത്യനാണെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും അതേത് സത്യനാണെന്ന കാര്യം ഒടുവിൽ വെളിച്ചത്തുവന്നു. കോടികളുടെ ഭാഗ്യം കൈയിലെത്തിയിട്ടും ഏജൻസി കമ്മിഷൻ സംബന്ധിച്ചുണ്ടായ തർക്കമാണ് ഭാഗ്യവാൻ സത്യ നെ പുറത്തുകൊണ്ടുവന്നത്.

## Article Content

**ഇരിട്ടി:**ഇരിട്ടി ക്രിസ്മസ്-ന്യൂയർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 20 കോടി രൂപയുടെ ബമ്പർ അടിച്ചത് ഇരിട്ടിയിലെ സത്യനാണെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും അതേത് സത്യനാണെന്ന കാര്യം ഒടുവിൽ വെളിച്ചത്തുവന്നു. കോടികളുടെ ഭാഗ്യം കൈയിലെത്തിയിട്ടും ഏജൻസി കമ്മിഷൻ സംബന്ധിച്ചുണ്ടായ തർക്കമാണ് ഭാഗ്യവാൻ സത്യ നെ പുറത്തുകൊണ്ടുവന്നത്.

സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിൻ്റെ ഇരിട്ടി ശാഖയിൽ ഇരുചെവിയറിയാതെ സത്യൻ ഹാജരാക്കിയിരുന്നു. വ്യക്തിഗത വിവരങ്ങൾ ആർക്കും കൈമാറരുതെന്ന വ്യവസ്ഥയോ ടെയാണ് അദ്ദേഹം ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചത്.

ഇതോടെ മേഖലയിലെ പല സത്യൻമാരും നാട്ടുകാരുടെ കണ്ണിൽ കോടീശ്വരൻ മാരായി. ഇപ്പോൾ, സത്യം വെളിപ്പെട്ടതോടെ ബാക്കി സത്യൻ മാർ പഴയപോലെ സാധാരണ ക്കാരായി.

ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയിൽനിന്നാണ് 10 ടിക്കറ്റ് അടങ്ങിയ പുസ്തകം സത്യൻ വാങ്ങിയത്. സമ്മാനമടിച്ചാൽ ഏജൻസി കമ്മിഷനും ലഭിക്കുന്ന രീതി യിലാണ് ടിക്കറ്റെടുത്തതെന്നാണ് സത്യൻ പറയുന്നത്.

ഏജൻസി കമ്മിഷനായുള്ള രണ്ടുകോടി രൂപയുടെ അവകാശിയും താനാണെന്ന നിലപാടി ലായിരുന്നു അദ്ദേഹം. എന്നാൽ, അതിനായുള്ള രേഖകളൊന്നും അദ്ദേഹത്തിന് കാണിക്കാനു ണ്ടായില്ല. ഒടുവിൽ ഏജൻസി കമ്മിഷനിൽ നിന്നുള്ള പങ്കിനായി സത്യൻ ഇരിട്ടി പോലീസിന് മുന്നിലെത്തി.

പോലീസ് മുത്തു ലോട്ടറി ഏജൻസി ഉടമ ഇരിവേരിയിലെ എം.വി. അനീഷിനെ വിളിച്ചുവരുത്തി സംസാരിച്ചു. രേഖാമൂലമുള്ള കരാർ ഇല്ലാത്തതിനാൽ പ്രശ്നത്തിൽ ഇടപെടാൻ പോലീസിനും പരിമിതിയുണ്ടായിരുന്നു.

അനീഷിന് ലോട്ടറി വകുപ്പ് നൽകിയ രേഖയുടെ അടിസ്ഥാനത്തിൽ മധ്യസ്ഥചർച്ചയിൽ പ്രശ്‌നത്തിന് പരിഹാരം കണ്ടു. ഏജൻസി കമ്മിഷൻ വിഹിതത്തിൻ്റെ കാര്യം ചർച്ചയിലൂടെ ധാരണയിലെത്തി. അഭിഭാഷകൻ മുഖാന്തരം കരാറുമുണ്ടാക്കിയാണ് രണ്ടു പേരും പിരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271597/along-with-the-fortune-of-20-crores-there-was-a-dispute-over-the-commission-finally-the-truth-came-to-light-and-the-other-sathyas-of-iritti-were-saved)