---
title: "പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍"
english_title: "Student kidnapped and brutally beaten in Perambra; Accused arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271592/student-kidnapped-and-brutally-beaten-in-perambra-accused-arrested"
published_at: "2025-02-20T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6e2b4e6a89_67b6dc2678b61_arrest.jpg"
keywords: []
---

# പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍

> **Lead Summary:** കോഴിക്കോട് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍. 16 വയസുകാരനായ വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചതായി പരാതി. ജനുവരി 11 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

## Article Content

കോഴിക്കോട് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍. 16 വയസുകാരനായ വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചതായി പരാതി. ജനുവരി 11 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീര്‍ (48), മുഫീദ് (25), മുബഷിര്‍ (21), വേളം ശാന്തിനഗര്‍ പറമ്പത്ത് മീത്തല്‍ ജുനൈദ് (29) എന്നിവരാണ് റിമാന്‍ഡിലായത്.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് സമീപം കള്ളുഷാപ്പ് റോഡില്‍ വെച്ച് വിദ്യാര്‍ത്ഥിയെ പ്രതികള്‍ ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയും കാറില്‍ വെച്ചും കുറ്റ്യാടി ഊരത്തെ ഒരു വീട്ടില്‍ വെച്ച് ഇരുമ്പു വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും അടിവയറ്റില്‍ ശക്തിയായി ചവിട്ടുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു.

പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ പി. ജംഷിദിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ പി. ഷമീറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര പൊലീസ് പ്രതികളായ നാലുപേരെ പിടികൂടി അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271592/student-kidnapped-and-brutally-beaten-in-perambra-accused-arrested)