---
title: "ഭൂനികുതി വർധനവിനെതിരെ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് ; പന്ന്യന്നൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ"
english_title: "Congress protests in front of village offices against land tax hike; Protest dharna in front of Pannyannur village office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271445/congress-protests-in-front-of-village-offices-against-land-tax-hike-protest-dharna-in-front-of-pannyannur-village-office"
published_at: "2025-02-19T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5f4aba6f2e_Untitled-3_copy.jpg"
keywords: []
---

# ഭൂനികുതി വർധനവിനെതിരെ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് ; പന്ന്യന്നൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ

> **Lead Summary:** പന്ന്യന്നൂർ :സാധാരണക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കി ബാറുകളുടെ കാര്യത്തിൽ ഉദാരമനസ്കരാവുകയാണ് സർക്കാറെന്ന് കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ മാസ്റ്റർ. പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മേലെ ചമ്പാട് വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പന്ന്യന്നൂർ :സാധാരണക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കി ബാറുകളുടെ കാര്യത്തിൽ ഉദാരമനസ്കരാവുകയാണ് സർക്കാറെന്ന് കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ മാസ്റ്റർ. പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മേലെ ചമ്പാട് വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഘടക കക്ഷിയായ സി പി ഐ എതിരു പറഞ്ഞിട്ടു പോലും ബാറുകളുടെ കാര്യത്തിൽ ലിബറൽ പോളിസിയാണിതെന്നാണ് ധനമന്ത്രി പറയുന്നതെന്നും സുരേന്ദ്രൻ മാസ്റ്റർ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് കെ.പി ഭാർഗവൻ അധ്യക്ഷനായി. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ശശിധരൻ, ബ്ലോക്ക് ട്രഷറർ ടി.പി പ്രേമനാഥൻ, വി.പി മോഹനൻ, രാജീവൻ എന്നിവർ സംസാരിച്ചു. എം.കെ പ്രേമൻ സ്വാഗതവും, കെ. പവിത്രൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271445/congress-protests-in-front-of-village-offices-against-land-tax-hike-protest-dharna-in-front-of-pannyannur-village-office)