---
title: "വിവി ബെന്നിക്ക് പാനൂരിന്റെ  ചരിത്രത്തിൽ  എന്നും ഇടമുണ്ടാകുമെന്ന് റിട്ട.ഡി വൈ എസ് പി - പി.ശശികുമാർ ; ഓർമ്മയിലെ പാനൂർ കൂട്ടായ്മ എന്ന പേരിൽ പൊലീസുകാർ തലശേരിയിൽ  ഒത്തുചേർന്നു"
english_title: "VV Benny will always have a place in Panur's history, says Ret.D. YSP - P. Sasikumar; Policemen gathered in Thalassery under the name of Panur Community in Memory"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271176/vv-benny-will-always-have-a-place-in-panurs-history-says-retd-ysp-p-sasikumar-policemen-gathered-in-thalassery-under-the-name-of-panur-community-in-memory"
published_at: "2025-02-18T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b4a76927f99_Untitled-1_copy.jpg"
keywords: []
---

# വിവി ബെന്നിക്ക് പാനൂരിന്റെ  ചരിത്രത്തിൽ  എന്നും ഇടമുണ്ടാകുമെന്ന് റിട്ട.ഡി വൈ എസ് പി - പി.ശശികുമാർ ; ഓർമ്മയിലെ പാനൂർ കൂട്ടായ്മ എന്ന പേരിൽ പൊലീസുകാർ തലശേരിയിൽ  ഒത്തുചേർന്നു

> **Lead Summary:** പാനൂർ:പാനൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്ത പൊലീസുകാർ ചേർന്ന് രൂപീകരിച്ച ഓർമ്മയിലെ പാനൂർ കൂട്ടായ്മയുടെ രണ്ടാം ഒത്തുചേരൽ തലശേരി പേൾവ്യൂ റീജ്യൻസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.പി ശശികുമാർ .

## Article Content

പാനൂർ:പാനൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്ത പൊലീസുകാർ ചേർന്ന് രൂപീകരിച്ച ഓർമ്മയിലെ പാനൂർ കൂട്ടായ്മയുടെ രണ്ടാം ഒത്തുചേരൽ തലശേരി പേൾവ്യൂ റീജ്യൻസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.പി ശശികുമാർ .

അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നവരെ ജനം എന്നും ഓർക്കും. പാനൂരിന്റെ മാറ്റം അമ്പരപ്പിക്കുന്നതാണ്. നിരവധി വിദ്യാർത്ഥികളെ സർക്കാർ ജോലികളിലേക്ക് കൈപിടിച്ചുയർത്താൻ ബെന്നിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പാനൂരിന്റെ ചരിത്രത്തിൽ ബെന്നിക്ക് എന്നും ഇടമുണ്ടാകുമെന്നും ശശികുമാർ പറഞ്ഞു. ടി.സി സുരേഷ് ബാബു അധ്യക്ഷനായി. വി.കെ ബാബു ഗണേഷ് അനുസ്മരണം നടത്തി. വടകര ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി വി.വി ബെന്നി, കൊണ്ടോട്ടി ഡിവൈഎസ്പി പി.കെ സന്തോഷ്, റിട്ട ഡി വൈ എസ് പി വി വി സുരേന്ദ്രൻ, തിരുവനന്തപുരം സി.ഐ എം യഹ്യ, കരുവാരക്കുണ്ട് സി.ഐ കെ.ടി ശ്രീനിവാസൻ, മറ്റു കൂട്ടായ്മ അംഗങ്ങൾ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട തലശേരി പൊലീസ് സ്റ്റേഷൻ സി.ഐ ബിനു തോമസിനെ ഉപഹാരം നൽകി ആദരിച്ചു. കെ.പ്രേംപ്രകാശ് സ്വാഗതവും, പി.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271176/vv-benny-will-always-have-a-place-in-panurs-history-says-retd-ysp-p-sasikumar-policemen-gathered-in-thalassery-under-the-name-of-panur-community-in-memory)