---
title: "കൊളവല്ലൂരിലെ  റാഗിംഗ് : മൂന്നു സീനിയർ വിദ്യാർഥികൾ റിമാൻഡിൽ"
english_title: "Ragging in Kolavallur: Three senior students remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270995/ragging-in-kolavallur-three-senior-students-remanded"
published_at: "2025-02-18T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b418302fcb9_download_(2).jpg"
keywords: []
---

# കൊളവല്ലൂരിലെ  റാഗിംഗ് : മൂന്നു സീനിയർ വിദ്യാർഥികൾ റിമാൻഡിൽ

> **Lead Summary:** കൊളവല്ലൂർ: കൊളവല്ലൂർ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ് മർദനത്തിൽ പരിക്കേറ്റ സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികൾ റിമാൻഡിലായി. പ്ലസ് ടു വിദ്യാർഥികളായ പാനുർ സൈന മൻസിലിൽ മുഹമ്മദ് നഹ്യയാൻ , പൊയിലൂർ മണ്ടോടിയൻറവിട ഫസൽ , പൊയിലൂർ വലിയ വലിക്കോത്ത് മുഹമ്മദ് നസിൽ എന്നിവ രെയാണ് തലശ്ശേരി എ.സി.ജെ.എം കോടതി റിമാൻഡ് ചെയ്തത്.

## Article Content

കൊളവല്ലൂർ: കൊളവല്ലൂർ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ് മർദനത്തിൽ പരിക്കേറ്റ സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികൾ റിമാൻഡിലായി. പ്ലസ് ടു വിദ്യാർഥികളായ പാനുർ സൈന മൻസിലിൽ മുഹമ്മദ് നഹ്യയാൻ , പൊയിലൂർ മണ്ടോടിയൻറവിട ഫസൽ , പൊയിലൂർ വലിയ വലിക്കോത്ത് മുഹമ്മദ് നസിൽ എന്നിവ രെയാണ് തലശ്ശേരി എ.സി.ജെ.എം കോടതി റിമാൻഡ് ചെയ്തത്.

ഇടക്കാല ജാമ്യം ലഭിച്ച ഇവർ ചൊവ്വാഴ്ച കോടതിയിൽ ഹാജരായപ്പോഴാ ണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പാറാട് പി.ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്‌സ് വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് (17) കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 1.45 ഓടെ സ്കൂൾ കാൻറീൻ പരിസരത്ത് മർദനമേറ്റത്. നിലത്തിട്ട് ചവിട്ടിയതിനെതുടർന്ന് ഇടതുകൈയുടെ രണ്ട് എല്ലുകൾ പൊട്ടി ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ തലശ്ശേരി സഹകരണ ആശു പത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സീനിയർ വിദ്യാർഥികളെ ബഹു മാനിക്കുന്നില്ലെന്നാരോപിച്ചാണ് നിഹാലിനെ മർദിച്ചത്. സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെതുടർന്ന് മൂന്ന് പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെ യിരുന്നു. പ്രതികളായ മറ്റ് രണ്ട് പ്ലസ് ടു വിദ്യാർഥികൾ ക്കായി അന്വേഷണം തുടരുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270995/ragging-in-kolavallur-three-senior-students-remanded)