---
title: "കൊടുവള്ളി റയിൽവേ ഗേറ്റിൽ വൻ സുരക്ഷാവീഴ്ച്ച; പാനൂർ  സ്വദേശിയും, കുടുംബവും സഞ്ചരിച്ച കാർ ട്രെയിനിനു മുന്നിൽ നിന്നും  രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Major security lapse at Koduvally railway gate; Panur native and his family's car escapes head-on from train"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270796/major-security-lapse-at-koduvally-railway-gate-panur-native-and-his-familys-car-escapes-head-on-from-train"
published_at: "2025-02-17T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2e113993b1_Untitled-4_copy.jpg"
keywords: []
---

# കൊടുവള്ളി റയിൽവേ ഗേറ്റിൽ വൻ സുരക്ഷാവീഴ്ച്ച; പാനൂർ  സ്വദേശിയും, കുടുംബവും സഞ്ചരിച്ച കാർ ട്രെയിനിനു മുന്നിൽ നിന്നും  രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** പാനൂർ : കൊടുവള്ളി റയിൽവേ ഗേറ്റിൽ വൻ സുരക്ഷാവീഴ്ച്ച പാനൂർ സ്വദേശിയും, കുടുംബവും സഞ്ചരിച്ച കാർ ട്രെയിനിനു മുന്നിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

## Article Content

പാനൂർ : കൊടുവള്ളി റയിൽവേ ഗേറ്റിൽ വൻ സുരക്ഷാവീഴ്ച്ച പാനൂർ സ്വദേശിയും, കുടുംബവും സഞ്ചരിച്ച കാർ ട്രെയിനിനു മുന്നിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

     ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. അണ്ടല്ലൂർ ക്ഷേത്രോത്സവത്തിനായി കാറിൽ പോകുകയായിരുന്നു പാനൂരിനടുത്ത മൊകേരി കൂരാറ സ്വദേശി കളരിക്കണ്ടി സജീവനും, ഭാര്യയും, രണ്ട് മക്കളടങ്ങുന്ന കുടുംബവും.

സുഹൃത്തായ അനിൽ ആയിരുന്നു കാർ ഓടിച്ചിരുന്നത്. കൊടുവള്ളിയിലെത്തിയപ്പോൾ കണ്ണൂരേക്കുള്ള കോയമ്പത്തൂർ - ഇന്റർസിറ്റി കടന്നുപോകാനായി റയിൽവേ ഗേറ്റ് അടച്ചിരുന്നു. ട്രെയിൻ കടന്നുപോയി ഗേറ്റ് തുറന്നപ്പോൾ വാഹനങ്ങളും യാത്ര തുടർന്നു. പെട്ടന്നാണ് ഗേറ്റ്മാൻ ഓടിവന്ന് മണി മുഴക്കി ഗേറ്റ് താഴ്ത്തിയത്.

മറ്റ് വാഹനങ്ങൾ ധൃതിയിൽ കടന്നുപോയെങ്കിലും സജീവനും, കുടുംബവും സഞ്ചരിച്ച കാർ ട്രാക്കിൽ കുടുങ്ങി. കണ്ടു നിന്നവർ കൂട്ടത്തോടെ നിലവിളിച്ചപ്പോൾ ഗേറ്റ്മാൻ ഗേറ്റ് അൽപ്പമുയർത്തി കാർ കടത്തിവിട്ടു. കാർ മുന്നോട്ടെടുത്ത് സെക്കന്റുകൾക്കകം മാവേലി എക്സ്പ്രസ് കുതിച്ചെത്തുകയും ചെയ്തു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വൻ അപകടം ഒഴിവായത്. ഇപ്പോഴും വിറയൽ മാറിയിട്ടില്ലെന്നും തലനാരിഴക്കാണ് താനും കുടുംബവും രക്ഷപ്പെട്ടതെന്നും സജീവൻ ട്രൂവിഷനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270796/major-security-lapse-at-koduvally-railway-gate-panur-native-and-his-familys-car-escapes-head-on-from-train)