---
title: "ഇഷ്ടം അധ്യാപകൻ എന്ന നിലയിൽ അറിയപ്പെടാനാണെന്ന്  സിനിമാതാരം ജഗദീഷ് ; ചമ്പാട് വെസ്റ്റ് യൂപി സ്കൂൾ ശതാബ്ദിയാഘോഷവും, യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "Film star Jagadish says he wants to be known as a teacher; Champad West UP School organizes centenary celebrations and farewell"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270758/film-star-jagadish-says-he-wants-to-be-known-as-a-teacher-champad-west-up-school-organizes-centenary-celebrations-and-farewell"
published_at: "2025-02-17T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2d048a4678_Untitled-3_copy.jpg"
keywords: []
---

# ഇഷ്ടം അധ്യാപകൻ എന്ന നിലയിൽ അറിയപ്പെടാനാണെന്ന്  സിനിമാതാരം ജഗദീഷ് ; ചമ്പാട് വെസ്റ്റ് യൂപി സ്കൂൾ ശതാബ്ദിയാഘോഷവും, യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** ചമ്പാട് :സിനിമാ നടൻ എന്നതിനെക്കാൾ അറിയപ്പെടാൻ ആഗ്രഹം അധ്യാപകൻ എന്ന നിലയിലാണെന്ന് പ്രശസ്ത സിനിമാ താരം ജഗദീഷ്. ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിന്റെ ശതാബ്ദിയാഘോഷവും, യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ചമ്പാട് :സിനിമാ നടൻ എന്നതിനെക്കാൾ അറിയപ്പെടാൻ ആഗ്രഹം അധ്യാപകൻ എന്ന നിലയിലാണെന്ന് പ്രശസ്ത സിനിമാ താരം ജഗദീഷ്. ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിന്റെ ശതാബ്ദിയാഘോഷവും, യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിക്കലും റിട്ടയർമെന്റില്ലാത്ത ജോലിയാണ് അധ്യാപനം. നടൻമാരുടെ ജോലിയും അങ്ങന തന്നെയാണ്.

സിനിമാ നടൻ എന്ന രീതിയിൽ അറിയപ്പെടുന്നതിനെക്കാൾ താൻ സന്തോഷം കൊള്ളുന്നത് സാറെന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് സമീപിക്കുമ്പോഴാണ്. വിദ്യാഭ്യാസ രംഗം ഏറെ മാറി. പണ്ട് താനൊക്കെ പത്താം ക്ലാസിൽ പഠിച്ചിരുന്ന പാഠഭാഗങ്ങളാണ് ഇന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പഠിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.

വിരമിക്കുന്ന അധ്യാപകരായ കെ.കെ അലി, കെ.പി ബേബിജ എന്നിവരെയും, സ്കൂൾ മാനേജർ സ്ഥാനത്ത് 50 വർഷം പൂർത്തിയാക്കിയ ശാന്തമ്മയെയും, പൗര പ്രമുഖൻ എം.പദ്മനാഭനെയും, കൂടുതൽ തവണ രക്തദാനം നടത്തിയ പൂർവ വിദ്യാർത്ഥികളെയും ജഗദീഷ് ഉപഹാരം നൽകി ആദരിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.എൻ ബാബു മഹേശ്വരി പ്രസാദ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ, ടി. ഹരിദാസ്, കെ.കെ ബാലൻ, കെ.ജയരാജൻ, പിടിഎ പ്രസി.കെ.നിഷാദ്, മദർ പി ടി എ പ്രസി.വി.പി നസീറ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ വി.പി രജിലേഷ് സ്വാഗതവും, പി.കെ. സുർജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270758/film-star-jagadish-says-he-wants-to-be-known-as-a-teacher-champad-west-up-school-organizes-centenary-celebrations-and-farewell)