---
title: "കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കൾക്ക് നേരെ  അക്രമം ; പിന്നിൽ സിപിഎം എന്ന് ആരോപണം"
english_title: "Violence against Youth Congress and KSU leaders in Kannur; CPM alleged to be behind it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270583/violence-against-youth-congress-and-ksu-leaders-in-kannur-cpm-alleged-to-be-behind-it"
published_at: "2025-02-16T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b17bbc4f88f_67b162a142e4d_kannur.jpg"
keywords: []
---

# കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കൾക്ക് നേരെ  അക്രമം ; പിന്നിൽ സിപിഎം എന്ന് ആരോപണം

> **Lead Summary:** പയ്യന്നൂരിൽ യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിൽ, കെ എസ് യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ എന്നിവർക്ക് പരിക്കേറ്റു.

## Article Content

പയ്യന്നൂരിൽ യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിൽ, കെ എസ് യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ എന്നിവർക്ക് പരിക്കേറ്റു.

ആക്രമണത്തിന് പിന്നിൽ സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളാണെന്ന് യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു.

പയ്യന്നൂർ കണ്ടങ്കാളിയിൽ വെച്ച് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സമീപത്തെ കളിയാട്ടത്തിന് പോയി മടങ്ങിവരുന്നതിനിടെയാണ് ആക്രമണം. അരുണിൻ്റെ തലയ്ക്കും കാലിനും പരിക്കുണ്ട്.

ആത്മജയുടെ വസ്ത്രം ഉൾപ്പെടെ വലിച്ച് കീറി ആക്രമിച്ചെന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270583/violence-against-youth-congress-and-ksu-leaders-in-kannur-cpm-alleged-to-be-behind-it)