---
title: "വടകരയിൽ പ്രൈവറ്റ് ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം, മറ്റൊരു സ്ത്രീക്ക് ഗുരുതര പരിക്ക്"
english_title: "Woman dies tragically after being hit by private bus in Vadakara, another woman seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270569/woman-dies-tragically-after-being-hit-by-private-bus-in-vadakara-another-woman-seriously-injured"
published_at: "2025-02-16T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b16f8549a92_67b16848ecccd_AACCIDENT.jpg"
keywords: []
---

# വടകരയിൽ പ്രൈവറ്റ് ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം, മറ്റൊരു സ്ത്രീക്ക് ഗുരുതര പരിക്ക്

> **Lead Summary:** വടകര: വടകരയിൽ ബസ് ഇടിച്ച് ഒരു സ്ത്രീക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാൽനട യാത്രക്കാരികളാണ് അപകടത്തിൽപ്പെട്ടത്.

## Article Content

വടകര: വടകരയിൽ ബസ് ഇടിച്ച് ഒരു സ്ത്രീക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാൽനട യാത്രക്കാരികളാണ് അപകടത്തിൽപ്പെട്ടത്.

ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വടകര ലിങ്ക് റോഡിലാണ് അപകടം ഉണ്ടായത്. രാവിലെ 7 മണിയോടെ ആയിരുന്നു അപകടം.

തണ്ണീർപന്തലിൽ നിന്നും വടകര പഴയ സ്റ്റാൻ്റിലേക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് ഇടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270569/woman-dies-tragically-after-being-hit-by-private-bus-in-vadakara-another-woman-seriously-injured)