---
title: "വാസസ്ഥലം കൈയ്യേറുന്നു, സാറെ ; കണ്ണൂരിൽ ജഡ്ജിയുടെ ചേംമ്പറിൽ  മൂർഖൻ"
english_title: "The residence is being invaded, sir; Cobra in the judge's chamber in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270519/the-residence-is-being-invaded-sir-cobra-in-the-judges-chamber-in-kannur"
published_at: "2025-02-15T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0b5efcee9c_Untitled-3_copy.jpg"
keywords: []
---

# വാസസ്ഥലം കൈയ്യേറുന്നു, സാറെ ; കണ്ണൂരിൽ ജഡ്ജിയുടെ ചേംമ്പറിൽ  മൂർഖൻ

> **Lead Summary:** കണ്ണൂർ: കുടുംബകോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ ജഡ്‌ജിയുടെ ചേമ്പറിൽ മൂർഖൻ പാമ്പ്. ഇന്നുച്ചയോടെ കണ്ണൂർ കുടുംബകോടതി ജഡ്‌ജി ആർ എൽ ബൈജുനാഥിന്റെ് ചേമ്പറിന്റെ മേശപ്പുറത്താണ് മൂർഖൻപാമ്പിനെ കണ്ടെത്തിയത്.

## Article Content

കണ്ണൂർ: കുടുംബകോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ ജഡ്‌ജിയുടെ ചേമ്പറിൽ മൂർഖൻ പാമ്പ്. ഇന്നുച്ചയോടെ കണ്ണൂർ കുടുംബകോടതി ജഡ്‌ജി ആർ എൽ ബൈജുനാഥിന്റെ് ചേമ്പറിന്റെ മേശപ്പുറത്താണ് മൂർഖൻപാമ്പിനെ കണ്ടെത്തിയത്.

കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നതിനാൽ ജഡ്‌ജി ചേമ്പറിലുണ്ടായിരുന്നില്ല. ചേമ്പറിലേക്ക് കടന്നുവന്ന ജഡ്ജിയുടെ ഓഫീസ് അറ്റന്റർ കൂത്തുപറമ്പ് സ്വദേശി സുജേഷാണ് ആദ്യം പാമ്പിനെ കണ്ടത്.

തുടർന്ന് ഡ്രൈവർ ശ്രീകണ്ഠാപുരം ചേപ്പറമ്പ് സ്വദേശി കെ കെ സുരേന്ദ്രനോട് മേശപ്പുറത്ത് വലിയൊരു മൂർഖൻ പാമ്പിനെ കണ്ട വിവരം പറയുകയായിരുന്നു. ഇരുവരും വിവരമറിയിച്ചതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഈ സമയം കോടതി പരിസരത്ത് അ ഭിഭാഷകരും പോലീസുകാരുമുൾപ്പെടെ നൂറുകണക്കിന് പേർ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പരിസരത്തുണ്ടായിരുന്നു.

കോടതി പരിസരത്ത് പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് ജീവനക്കാരടക്കം പറയുന്നുണ്ട്. കോടതിയുടെ പുതിയ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് പഴയകെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കിയിരുന്നു.

അതോടൊപ്പം പരിസരത്തെ കാടുകളും വൃത്തിയാക്കിയതിനാൽ ഇഴജന്തുക്കൾക്ക് വാസസ്ഥലമില്ലാത്തതിനാലാണ് ഇവയെല്ലാം പു റത്തുവരുന്നതെന്നാണ് അഭിപ്രായം. കോടതി ജീവനക്കാരും കോടതിയിലെത്തുന്നവരും ഇപ്പോൾ ആശങ്കയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270519/the-residence-is-being-invaded-sir-cobra-in-the-judges-chamber-in-kannur)