---
title: "പാനൂരിൽ സി പി എം നേതാവ് പാർട്ടി ബന്ധം ഉപേക്ഷിച്ചു ; ചർച്ചയായി ഫേസ് ബുക്ക് പോസ്റ്റ്"
english_title: "CPM leader in Panoor quits party; Facebook post sparks discussion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270459/cpm-leader-in-panoor-quits-party-facebook-post-sparks-discussion"
published_at: "2025-02-15T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0658537504_Untitled-4_copy.jpg"
keywords: []
---

# പാനൂരിൽ സി പി എം നേതാവ് പാർട്ടി ബന്ധം ഉപേക്ഷിച്ചു ; ചർച്ചയായി ഫേസ് ബുക്ക് പോസ്റ്റ്

> **Lead Summary:** പാനൂർ : പാർട്ടിയിൽ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് സി പി എം മേലെ പൂക്കോം മുൻ ബ്രാഞ്ച് സെക്രട്ടറി അഷറഫ് പൂക്കോം രാജി വെച്ചു.

## Article Content

പാനൂർ : പാർട്ടിയിൽ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് സി പി എം മേലെ പൂക്കോം മുൻ ബ്രാഞ്ച് സെക്രട്ടറി അഷറഫ് പൂക്കോം രാജി വെച്ചു.

സി പി എമ്മിന്റെ പ്രവാസി സംഘടന ആയ കേരള പ്രവാസി സംഘത്തിന്റെ മണ്ഡലം നേതാവ്‌ കൂടിയാണ് അഷറഫ്.

ഇടതു പക്ഷവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് സി പി എമ്മിൽ നിന്ന് രാജി വെക്കുന്നു എന്നാണ് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിൽ അഷറഫ് പറയുന്നത്

. അതേ സമയം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി തുടരുമെന്നും അഷറഫ് പറയുന്നു.

ഇത് കോൺഗ്രെസ്സിലോ, മുസ്ലിം ലീഗിലോ ചേരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പാനൂരിൽ നടന്ന മുസ്ലിം ലീഗിന്റെ ബിരിയാണി ചാലഞ്ച് പരിപാടിയിൽ അഷറഫ് സജീവമായി പങ്കെടുത്തിരുന്നു

പുതിയ ലോക്കൽ കമ്മിറ്റിയിൽ ഉൾപെടുത്താത്തത്തിൽ പ്രതിഷേധിച്ചാണ് അഷറഫിന്റെ രാജി എന്നാണ് ലഭ്യമാവുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഇരു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270459/cpm-leader-in-panoor-quits-party-facebook-post-sparks-discussion)