---
title: "വന്യമൃഗങ്ങളിൽ നിന്നും രക്ഷ വേണം ; പാനൂരിൽ വനം മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ  കരിങ്കൊടി പ്രതിഷേധം."
english_title: "Youth Congress protests against forest minister in Panur, demands protection from wild animals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270428/youth-congress-protests-against-forest-minister-in-panur-demands-protection-from-wild-animals"
published_at: "2025-02-15T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b04a21e848f_Untitled-3_copy.jpg"
keywords: []
---

# വന്യമൃഗങ്ങളിൽ നിന്നും രക്ഷ വേണം ; പാനൂരിൽ വനം മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ  കരിങ്കൊടി പ്രതിഷേധം.

> **Lead Summary:** പാനൂർ :വന്യ മൃഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാത്ത വനം മന്ത്രി എ.കെ ശശീന്ദ്രന് നേരെ പാനൂരിനടുത്ത് മൊകേരി പാത്തി പാലം ടൗണിൽ വെച്ച് യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി കാണിച്ചു. കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത വനം മന്ത്രി രാജിവെക്കാൻ തയ്യാറാവണം.

## Article Content

പാനൂർ :വന്യ മൃഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാത്ത വനം മന്ത്രി എ.കെ ശശീന്ദ്രന് നേരെ പാനൂരിനടുത്ത് മൊകേരി പാത്തി പാലം ടൗണിൽ വെച്ച് യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി കാണിച്ചു. കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത വനം മന്ത്രി രാജിവെക്കാൻ തയ്യാറാവണം.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാം വെള്ളി, നിമിഷ വിപിൻദാസ്, KSU ജില്ലാ പ്രസിഡൻ്റ് അതുൽ എംസി, കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡൻ്റ് വി.പി രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. അപ്രതീക്ഷിത പ്രതിഷേധത്തിൽ പൊലീസും ഞെട്ടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270428/youth-congress-protests-against-forest-minister-in-panur-demands-protection-from-wild-animals)