---
title: "പാനൂർ മുസ്ലിം മഹല്ല് ജമാഅത്ത് കൗൺസിൽ തിരഞ്ഞെടുപ്പ് 22ന് ; മത്സര രംഗത്ത് 3 പാനലുകളും, സ്വതന്ത്രരും"
english_title: "Panoor Muslim Mahal Jamaat Council elections on 22nd; 3 panels and independents in the fray"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270387/panoor-muslim-mahal-jamaat-council-elections-on-22nd-3-panels-and-independents-in-the-fray"
published_at: "2025-02-15T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b02f9189260_Untitled-2_copy.jpg"
keywords: []
---

# പാനൂർ മുസ്ലിം മഹല്ല് ജമാഅത്ത് കൗൺസിൽ തിരഞ്ഞെടുപ്പ് 22ന് ; മത്സര രംഗത്ത് 3 പാനലുകളും, സ്വതന്ത്രരും

> **Lead Summary:** പാനൂർ: പാനൂർ മുസ്ലിം മഹല്ല് ജമാഅത്ത് കൗൺസിൽ തെരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് പാനൂർ നജാത്ത് സ്കൂൾ കോമ്പൗണ്ടിൽ നടക്കും. കേരള വഖഫ് ബോർഡ് നിയമിച്ച പ്രിസൈഡിങ് ഓഫിസർമാരായ അഡ്വ. അംജദ് മുനീർ, അഡ്വ. പ്രീതി എന്നിവരുടെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

## Article Content

പാനൂർ: പാനൂർ മുസ്ലിം മഹല്ല് ജമാഅത്ത് കൗൺസിൽ തെരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് പാനൂർ നജാത്ത് സ്കൂൾ കോമ്പൗണ്ടിൽ നടക്കും. കേരള വഖഫ് ബോർഡ് നിയമിച്ച പ്രിസൈഡിങ് ഓഫിസർമാരായ അഡ്വ. അംജദ് മുനീർ, അഡ്വ. പ്രീതി എന്നിവരുടെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

163 കൗൺസിലർമാരെ തെരഞ്ഞെടുക്കാൻ 261 സ്ഥാനാർഥികൾ മൂന്നു പാനലിലായും ഏഴു പേർ സ്വതന്ത്രരായും മത്സരിക്കുന്നു. ജനറൽ സെക്രട്ടറി ടി. റസാഖിന്റെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിയുടെ നേതൃത്വത്തിലു ള്ള പാനൽ, എൻ.കെ.സി. ഉമ്മറിന്റെ നേതൃത്വത്തിലുള്ള പാനൽ, ഒ. പി. റഫീക്കിന്റെ നേതൃത്വത്തിലുള്ള പാനൽ എന്നിങ്ങനെയുള്ള മൂന്ന് പാനലുകളും സ്വതന്ത്രന്മാരുമാ യാണ് മത്സരം. മൂന്നു വർഷമാണ് തെരെഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിയുടെ കാലാവധി. നിലവിലെ മഹല്ല് കമ്മിറ്റി മെംബർ വഖഫ് ബോർഡിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിന് ഉത്തരവിട്ടത്. 23ന് കൗൺസിൽ തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 24ന് പുതിയ ഭരണ സമിതിയിലേക്ക് നോമിനേഷൻ സ്വീകരിക്കൽ, 26ന് പുതിയ ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞടുപ്പ് നടക്കും. അന്ന് തന്നെ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270387/panoor-muslim-mahal-jamaat-council-elections-on-22nd-3-panels-and-independents-in-the-fray)