---
title: "മയക്കുമരുന്ന് കേസിൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മുങ്ങി​യ  പയ്യന്നൂർ സ്വദേശി വടകരയിൽ  പിടിയിൽ"
english_title: "Payyannur native who drowned while out on bail in drug case arrested in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270386/payyannur-native-who-drowned-while-out-on-bail-in-drug-case-arrested-in-vadakara"
published_at: "2025-02-15T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b02e889b8af_67b0215441427_1.jpg"
keywords: []
---

# മയക്കുമരുന്ന് കേസിൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മുങ്ങി​യ  പയ്യന്നൂർ സ്വദേശി വടകരയിൽ  പിടിയിൽ

> **Lead Summary:** മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. പ​യ്യ​ന്നൂ​ർ കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി ക​ണ​വീ​ട്ടി​ൽ ഷ​നോ​ജി​നെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

## Article Content

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. പ​യ്യ​ന്നൂ​ർ കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി ക​ണ​വീ​ട്ടി​ൽ ഷ​നോ​ജി​നെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2023ൽ ​കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ആ​ർ.​എം.​എ​സ് ഓ​ഫി​സി​ന് മു​ന്നി​ൽ​നി​ന്ന് 4.047 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഇ​യാ​ളെ ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​യെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ട ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വെ​ച്ച് ചോ​ദ്യം ചെ​യ്ത​തോ​ടെ കോ​ഴി​ക്കോ​ട് ടൗ​ൺ സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റ് വാ​റ​ണ്ട് ഉ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​വു​ക​യാ​യി​രു​ന്നു.

എ​സ്.​സി.​പി.​ഒ​മാ​രാ​യ നി​ധീ​ഷ്, ലി​ജീ​ഷ് പ​റ​മ്പി​ൽ എ​ന്നി​വ​ർ പി​ന്നീ​ട് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270386/payyannur-native-who-drowned-while-out-on-bail-in-drug-case-arrested-in-vadakara)