---
title: "കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തല്ലി കൈയൊടിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ് ; പ്രിൻസിപ്പലിന്റെ പരാതി ലഭിച്ചാൽ റാഗിംഗ് വകുപ്പ് ചേർക്കും"
english_title: "Case filed against Plus Two students who beat up Plus One student and broke his hand in Kolavallur; Raging department will be added if the principal's complaint is received"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270312/case-filed-against-plus-two-students-who-beat-up-plus-one-student-and-broke-his-hand-in-kolavallur-raging-department-will-be-added-if-the-principals-complaint-is-received"
published_at: "2025-02-14T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af7ac36585a_Untitled-2_copy.jpg"
keywords: []
---

# കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തല്ലി കൈയൊടിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ് ; പ്രിൻസിപ്പലിന്റെ പരാതി ലഭിച്ചാൽ റാഗിംഗ് വകുപ്പ് ചേർക്കും

> **Lead Summary:** കൊളവല്ലൂർ :പ്ലസ് വൺ വിദ്യാർത്ഥിയെക്രൂരമർദനത്തിനിരയാക്കിയതിന് അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.

## Article Content

കൊളവല്ലൂർ :പ്ലസ് വൺ വിദ്യാർത്ഥിയെക്രൂരമർദനത്തിനിരയാക്കിയതിന് അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.

കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി മുഹമ്മദ് നിഹാലിനെ അക്രമിച്ചതിന് സീനിയർ വിദ്യാർത്ഥികളായ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. മർദനമേറ്റ വിദ്യാർത്ഥി തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

കയ്യെല്ല് പൊട്ടിയ വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ബുധനാഴ്‌ചയാണ് സംഭവം നടന്നത്. വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസെടുത്തത്. റാഗിംഗ് സംബന്ധിച്ച് പ്രിൻസിപ്പാളുടെ റിപ്പോർട്ട് ലഭിച്ചാൽ അഞ്ചു പേർക്കെതിരെയും റാഗിംഗ് കേസും ചുമത്തും.

കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്‌കുമാറാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം കൊളവല്ലൂർ സ്റ്റേഷൻ പരിധിയിൽ റാഗിംഗ് പരാതികൾ ഏറി വരികയാണ്. സ്കൂളുകളിൽ ആന്റി റാഗിംഗ് സ്ക്വാഡ് ഒക്കെ ഉണ്ടെങ്കിലും ഒരു ഫലവുമില്ലാതായിരിക്കുകയാണെന്നതാണ് വാസ്തവം. റാഗിംഗ് പരാതി സ്കൂളുകളിൽ നിന്നും ലഭിച്ചാൽ മാത്രമെ പൊലീസിന് കാര്യക്ഷമമായി ഇടപെടാനുമാകൂ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270312/case-filed-against-plus-two-students-who-beat-up-plus-one-student-and-broke-his-hand-in-kolavallur-raging-department-will-be-added-if-the-principals-complaint-is-received)