---
title: "പ്രധാനമന്ത്രി നരേന്ദ്രമോദി   തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ; 150 അംഗ സുരക്ഷാ സംഘം അടുത്താഴ്ചയെത്തും"
english_title: "Prime Minister Narendra Modi to visit Rajarajeshwari temple in Taliparamba; 150-member security team to arrive next week"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270279/prime-minister-narendra-modi-to-visit-rajarajeshwari-temple-in-taliparamba-150-member-security-team-to-arrive-next-week"
published_at: "2025-02-14T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af4b80c2a0d_Untitled-1_copy.jpg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്രമോദി   തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ; 150 അംഗ സുരക്ഷാ സംഘം അടുത്താഴ്ചയെത്തും

> **Lead Summary:** തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ സമർപ്പിച്ച ശിവൻ്റെ കൂറ്റൻ വെങ്കല പ്രതിമയുടെ അനാഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ഉറപ്പായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ഇതിനകം ടി.ടി.കെ ദേവസ്വത്തിനും സംസ്ഥാന പോലീസ് മേധാവിക്കും ലഭിച്ചിട്ടുണ്ട്.

## Article Content

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ സമർപ്പിച്ച ശിവൻ്റെ കൂറ്റൻ വെങ്കല പ്രതിമയുടെ അനാഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ഉറപ്പായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ഇതിനകം ടി.ടി.കെ ദേവസ്വത്തിനും സംസ്ഥാന പോലീസ് മേധാവിക്കും ലഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി രണ്ടാഴ്‌ച മുമ്പ് ഡൽഹിയിൽ നിന്ന് മൂന്നംഗ എൻ.എസ്.ജി ഉദ്യോഗസ്ഥർ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടിനെത്തുടർന്ന് കഴിഞ്ഞയാഴ്‌ച കുറച്ചുകൂടി ഉയർന്ന ഉദ്യോസ്ഥരടങ്ങിയ സംഘവും തളിപ്പറമ്പിലെത്തി പരിശോധന നടത്തി. ഇവരുടെ റിപ്പോർട്ട് പരിഗണിച്ച് അടുത്തയാഴ്ച 150 അംഗ സൂര ക്ഷാഭടസംഘം തളിപ്പറമ്പിൽ എത്തും. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. ഇവർ മാങ്ങാട്ടുപറ മ്പിലെ ജില്ലാ പോലീസ് ആസ്ഥാനത്താണ് ക്യാമ്പ് ചെയ്യുക. പ്രധാനമന്ത്രിയുടെ വിമാനം എവിടെ ഇറങ്ങണ മെന്നും അവിടെ നിന്ന് സൈനിക ഹെലികോപ്‌ടർ തളിപ്പറമ്പിൽ എവിടെ ഇറക്കേണ്ടതടക്കമുള്ള സൂരക്ഷ പരിശോധനയാണ് ഇവർ നടത്തു ക. നാഷണൽ സെക്യൂരിറ്റി ഫോഴ്സിലെ ഉന്നതരടങ്ങിയ സംഘമാണ് ഇവിടെ എത്തുന്നത് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായും ഇവർ ചർച്ച നടത്തുമെന്നാണ് അറിയുന്നത്. 14 അടി ഉയരത്തിൽ വെങ്കലത്തിലും സ്റ്റീലിലും നിർമ്മിച്ച 4000 കിലോഗ്രാം തൂക്കം വരുന്ന ശിവപ്രതിമയാണ് മൊട്ടമ്മൽ രാജൻ ക്ഷേത്രാങ്കണത്തിൽ സമർപ്പിച്ചത്. കിഴക്കേനടയിൽ ക്ഷേത്ര കവാടത്തിനും, ക്ഷേത്ര കുളത്തിനും ഇടയിലുള്ള സ്ഥലത്ത് പ്രതിമ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി അനാവരണം ചെയ്യുന്നതോടെ ഭക്തജനങ്ങൾക്ക് കാണാൻ സാധിക്കും. ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് വിനോദിൻ്റെ നേത്യത്വത്തിലുള്ള ട്രസ്റ്റി ബോർഡ് ഇതി നാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറായിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270279/prime-minister-narendra-modi-to-visit-rajarajeshwari-temple-in-taliparamba-150-member-security-team-to-arrive-next-week)