---
title: "കെ.കെ നാരായണന് മാക്കുനിയുടെ യാത്രാമൊഴി ; മൃതദേഹം കണ്ടിക്കലിൽ സംസ്കരിച്ചു"
english_title: "Makkuni's death certificate to KK Narayanan; body cremated in Kandikal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270217/makkunis-death-certificate-to-kk-narayanan-body-cremated-in-kandikal"
published_at: "2025-02-14T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af01c87efa7_Untitled-7_copy.jpg"
keywords: []
---

# കെ.കെ നാരായണന് മാക്കുനിയുടെ യാത്രാമൊഴി ; മൃതദേഹം കണ്ടിക്കലിൽ സംസ്കരിച്ചു

> **Lead Summary:** കഴിഞ്ഞ ദിവസം നിര്യാതനായ തലശേരി ആർ എം എസിലെ റിട്ട. എസ് ആർ ഒ - കെ.കെ നാരായണന് മാക്കുനിയുടെ യാത്രാമൊഴി.

## Article Content

കഴിഞ്ഞ ദിവസം നിര്യാതനായ തലശേരി ആർ എം എസിലെ റിട്ട. എസ് ആർ ഒ - കെ.കെ നാരായണന് മാക്കുനിയുടെ യാത്രാമൊഴി.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്തംഗം, കൺസ്യൂമർ കോ ഓപ്പറേറ്റീവ് സ്റ്റോർ ഡയറക്ടർ, കർഷക സംഘം ചമ്പാട് വില്ലേജ് പ്രസിഡണ്ട്, സി പി എം മാക്കുനി ബ്രാഞ്ച് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സാമൂഹ്യ - രാഷ്ട്രീയരംഗങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ചമ്പാട് - മാക്കുനി റോഡ് വീതി കൂട്ടുന്ന കാര്യത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചത് കെ.കെ നാരായണന്റെ നേതൃത്വത്തിലായിരുന്നു.

കെപി മോഹനൻ എംഎൽഎ,

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ,

വൈസ് പ്രസിഡണ്ട് ടി ടി റംല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെപി ശശിധരൻ,

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

കെ കെ മണിലാൽ,

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ

കെ.ഇ കുഞ്ഞബ്ദുള്ള, എ.പ്രദീപൻ, ജയപ്രകാശ്

തുടങ്ങി ഒട്ടേറെ പ്രമുഖർ വസതിയിലെത്തി

അന്തിമോപചാരമർപ്പിച്ചു.

വീട്ടിൽ നടന്ന അനുശോചന യോഗത്തിൽ വാർഡ് അംഗം കെ.സുനിത അധ്യക്ഷയായി.

സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ,

ടി. ഹരിദാസൻ കെ രവീന്ദ്രൻ വാർഡ് അംഗം സി.രൂപ, പന്ന്യന്നൂർ രാമചന്ദ്രൻ, ടി.ടി അസ്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മൃതദേഹം കണ്ടിക്കൽ ശ്മശാനത്തിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270217/makkunis-death-certificate-to-kk-narayanan-body-cremated-in-kandikal)