---
title: "പാനൂർ കണ്ണങ്കോട് സ്വദേശിനിയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് മൂന്നേ മുക്കാൽ ലക്ഷം തട്ടി ; പാലക്കാട് സ്വദേശിയെ ചെന്നൈയിലെത്തി പിടികൂടി കൊളവല്ലൂർ പൊലീസ്"
english_title: "Kolavallur police arrested a Palakkad native who was robbed of Rs 3.34 lakhs by promising a job to a woman from Panur Kannankode; Kolavallur police arrested a Palakkad native in Chennai"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270199/kolavallur-police-arrested-a-palakkad-native-who-was-robbed-of-rs-334-lakhs-by-promising-a-job-to-a-woman-from-panur-kannankode-kolavallur-police-arrested-a-palakkad-native-in-chennai"
published_at: "2025-02-14T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aef42b1aa7e_Untitled-6_copy.jpg"
keywords: []
---

# പാനൂർ കണ്ണങ്കോട് സ്വദേശിനിയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് മൂന്നേ മുക്കാൽ ലക്ഷം തട്ടി ; പാലക്കാട് സ്വദേശിയെ ചെന്നൈയിലെത്തി പിടികൂടി കൊളവല്ലൂർ പൊലീസ്

> **Lead Summary:** പാനൂർ :ഓൺലൈൻവഴി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശി മണികണ്ഠ നിവാസിൽ ചേനപ്പൻ തോട്ടം മണികണ്ഠനെയാണ് കൊളവല്ലൂർ സി.ഐ: കെ. സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ ചെന്നൈയിൽ വെച്ച് പിടികൂടിയത്.

## Article Content

പാനൂർ :ഓൺലൈൻവഴി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശി മണികണ്ഠ നിവാസിൽ ചേനപ്പൻ തോട്ടം മണികണ്ഠനെയാണ് കൊളവല്ലൂർ സി.ഐ: കെ. സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ ചെന്നൈയിൽ വെച്ച് പിടികൂടിയത്.

കൊളവല്ലൂർ സ്റ്റേഷൻ പരിധിയിലെ ഒരു യുവതിക്ക് സമൂഹമാധ്യമം വഴി ജോലി വാഗ്ദാനം ചെയ്ത് 3,73,500 രൂപ തട്ടിയെടുത്ത കേസിലാണ് യുവാവിനെ പിടികൂടിയത്. ചെന്നൈയിലേക്ക് മുങ്ങിയ ഇയാളെ അവിടെയെത്തി ഇന്നലെ ഉച്ചയോടെയാണ് പോലീസ് വലയിലാക്കിയത്. എസ് എസ്.ഐ പ്രശോഭ്, എ.എസ്.ഐ: സഹദേവൻ, സീനിയർ സി.പി.ഒ: വിജേഷ് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തി ലുണ്ടായിരുന്നു. നിരവധിയാളുകളിൽ നിന്ന് ഇത്തരത്തിൽ മണികണ്‌ഠൻ പണം തട്ടിയെടുത്തതായി സൂചനയുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270199/kolavallur-police-arrested-a-palakkad-native-who-was-robbed-of-rs-334-lakhs-by-promising-a-job-to-a-woman-from-panur-kannankode-kolavallur-police-arrested-a-palakkad-native-in-chennai)