---
title: "കൂട്ടുപുഴയിൽ എം ഡി എം എ വേട്ട ;  പരിയാരം സ്വദേശികൾ പിടിയിൽ"
english_title: "MDMA hunt in Kootupuzha; Pariyaram natives arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270141/mdma-hunt-in-kootupuzha-pariyaram-natives-arrested"
published_at: "2025-02-14T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aed22adb57a_67aebc242461e_news-card.jpg"
keywords: []
---

# കൂട്ടുപുഴയിൽ എം ഡി എം എ വേട്ട ;  പരിയാരം സ്വദേശികൾ പിടിയിൽ

> **Lead Summary:** ഇരിട്ടി: ഇരിട്ടി പരിയാരത്തെ ലഹരിവില്‍പ്പനക്കാര്‍ ഇരിട്ടിയില്‍ കുടുങ്ങി. 8.495 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

## Article Content

ഇരിട്ടി: ഇരിട്ടി പരിയാരത്തെ ലഹരിവില്‍പ്പനക്കാര്‍ ഇരിട്ടിയില്‍ കുടുങ്ങി. 8.495 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

മുടിക്കാനത്തെ തെക്കന്‍ ഹൗസില്‍ ബബിത്‌ലാല്‍(22), മുടിക്കാനം ആനി വിലാസം വീട്ടില്‍ സൗരവ് സാവിയോ(20) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമിന്റെയും , ഇരിട്ടി പോലീസിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 5 ന് വിളമന കൂട്ടുപുഴ പുതിയപാലത്തിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന അശോക ട്രാവല്‍സിന്റെ കെ.എ.01എ.ആര്‍-1787 നമ്പര്‍ ബസില്‍ ഇവര്‍ യാത്രചെയ്യുന്നുണ്ടെന്ന് ഡാന്‍സാഫ് ടീമിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270141/mdma-hunt-in-kootupuzha-pariyaram-natives-arrested)