---
title: "കണ്ണൂരിൽ  പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തിൽ  ആര്‍.സി ഉടമക്കെതിരെ കേസ് ; അര ലക്ഷത്തിലധികം പിഴ ചുമത്തും"
english_title: "Case filed against RC owner in Kannur autorickshaw accident; fine of over half a lakh to be imposed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269714/case-filed-against-rc-owner-in-kannur-autorickshaw-accident-fine-of-over-half-a-lakh-to-be-imposed"
published_at: "2025-02-12T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac61c7f37e6_download_(2).jpg"
keywords: []
---

# കണ്ണൂരിൽ  പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തിൽ  ആര്‍.സി ഉടമക്കെതിരെ കേസ് ; അര ലക്ഷത്തിലധികം പിഴ ചുമത്തും

> **Lead Summary:** കണ്ണൂർ :പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്. ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്ദുള്‍റഷീദിന്റെപേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.

## Article Content

കണ്ണൂർ :പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്. ബത്താലീരകത്ത് വീട്ടില്‍ ബി.എ അബ്ദുള്‍റഷീദിന്റെപേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 4.30 ന് പെട്രോളിങ്ങിനിടെ പരിയാരം എസ്.എച്ച്.ഒ എം.പി വിനീഷ്‌കുമാറാണ് പിലാത്തറ എസ്.ബി.ഐ എ.ടി.എമ്മിന് സമീപത്തുവെച്ച് കെ.എല്‍-59 ബി-3587 ഓട്ടോറിക്ഷ ഓടിക്കുന്ന കുട്ടിയെ പിടികൂടിയത്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. 55,000 രൂപയാണ് പോലീസ് ഈ കേസില്‍ പിഴയായി ഈടാക്കുക

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269714/case-filed-against-rc-owner-in-kannur-autorickshaw-accident-fine-of-over-half-a-lakh-to-be-imposed)