---
title: "മംഗലാപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി ;   അന്വേഷണം തുടങ്ങി പൊലീസ്"
english_title: "Police launch investigation after complaint of abduction of a 10th grader"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269564/police-launch-investigation-after-complaint-of-abduction-of-a-10th-grader"
published_at: "2025-02-11T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab7e534c793_67ab6d2cb1565_1.jpg"
keywords: []
---

# മംഗലാപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി ;   അന്വേഷണം തുടങ്ങി പൊലീസ്

> **Lead Summary:** മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി.

## Article Content

മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി.

മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി തട്ടി കൊണ്ടു പോവുകയായിരുന്നു.

രാത്രി 7:45 ഓടുകൂടിയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്കാണ് കാർ പോയതെന്നാണ് ഉയരുന്ന സംശയം. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകി. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269564/police-launch-investigation-after-complaint-of-abduction-of-a-10th-grader)