---
title: "പാനൂർ മേഖലയിലെ കരിങ്കൽ ക്വാറികളിലെ അധിക  വിലവർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി സായന്ത് ; ആർ.വൈ.ജെ.ഡി ചെറുപ്പറമ്പിൽ സായാഹ്ന ധർണ നടത്തി"
english_title: "Rashtriya Yuva Janata Dal State Vice President KP Sayant demanded immediate withdrawal of the additional price hike in the granite quarries in the Panur region; RYJD held an evening dharna in Jhukharambul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269386/rashtriya-yuva-janata-dal-state-vice-president-kp-sayant-demanded-immediate-withdrawal-of-the-additional-price-hike-in-the-granite-quarries-in-the-panur-region-ryjd-held-an-evening-dharna-in-jhukharambul"
published_at: "2025-02-11T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aadc39ac3d5_Untitled-6_copy.jpg"
keywords: []
---

# പാനൂർ മേഖലയിലെ കരിങ്കൽ ക്വാറികളിലെ അധിക  വിലവർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി സായന്ത് ; ആർ.വൈ.ജെ.ഡി ചെറുപ്പറമ്പിൽ സായാഹ്ന ധർണ നടത്തി

> **Lead Summary:** പാനൂർ :ഭവന നിർമ്മാണ പ്രവർത്തനങ്ങളെയും മറ്റ് ചെറുകിട നിർമ്മാണ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന തരത്തിലേക്കാണ് പാനൂർ മേഖലയിലെ കരിങ്കൽ ക്വാറികളിൽ നിലവിൽ വില വർധിപ്പിച്ചിട്ടുള്ളത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിനിലവിൽ വന്ന വിലവർദ്ധനവ് നിർമ്മാണ മേഖലയിൽ അടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

## Article Content

പാനൂർ :ഭവന നിർമ്മാണ പ്രവർത്തനങ്ങളെയും മറ്റ് ചെറുകിട നിർമ്മാണ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന തരത്തിലേക്കാണ് പാനൂർ മേഖലയിലെ കരിങ്കൽ ക്വാറികളിൽ നിലവിൽ വില വർധിപ്പിച്ചിട്ടുള്ളത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിനിലവിൽ വന്ന വിലവർദ്ധനവ് നിർമ്മാണ മേഖലയിൽ അടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

ജാതിക്കൂട്ടം ടൗണിൽ രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്നധർണ ആർ വൈ ജി ഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സായന്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഹരീഷ് കടവത്തൂർ മുഖ്യ പ്രഭാഷണം നടത്തി. വി പി യദുകൃഷ്ണ, കെ പി അശ്വതി, നിമീഷ് കൊറോത്ത്, കെ സിനി തുടങ്ങിയവർ പ്രസംഗിച്ചു

കെ ഷിജിന, ആഷിൻ വി പി, റിജീഷ് എൻ കെ,. ദീപ്ന എൻ, ബൈജു പി, അഭിഷ, റീന തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269386/rashtriya-yuva-janata-dal-state-vice-president-kp-sayant-demanded-immediate-withdrawal-of-the-additional-price-hike-in-the-granite-quarries-in-the-panur-region-ryjd-held-an-evening-dharna-in-jhukharambul)