---
title: "പാനൂർ ഹൈസ്‌കൂളിലെ ആദ്യ എസ് എസ്. എൽ.സി. ബാച്ച്  വിദ്യാർഥികളെ ആദരിച്ചു"
english_title: "Panur High School's first S. S. L. C. batch students honored"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269267/panur-high-schools-first-s-s-l-c-batch-students-honored"
published_at: "2025-02-10T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9d27a66aa5_Untitled-2_copy.jpg"
keywords: []
---

# പാനൂർ ഹൈസ്‌കൂളിലെ ആദ്യ എസ് എസ്. എൽ.സി. ബാച്ച്  വിദ്യാർഥികളെ ആദരിച്ചു

> **Lead Summary:** പാനൂർ: 1953 ൽ സ്ഥാപിതമായ പാനൂർ ഹൈസ്‌കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികളെ ആദരിച്ചു. കടവത്തൂരിലെ പാലേരി മൊതീൻകുട്ടി, കുഞ്ഞമ്മദ് കളത്തിൽ, കണ്ണൂരിലെ അജയനാഥ് കാരായി, സ്‌കൂൾ റിട്ട ക്ലാർക്ക് കാർത്യായനി, റിട്ട. പ്രിൻസിപ്പൽ എം.ഭാനു എന്നിവരെയാണ് ആദരിച്ചത്. പൂർവവിദ്യാർഥി കൂടിയായ കെ.പി. മോഹനൻ എം.എൽ.എ. സംഗമം ഉദ്ഘാടനം ചെയ്‌തു.

## Article Content

പാനൂർ: 1953 ൽ സ്ഥാപിതമായ പാനൂർ ഹൈസ്‌കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികളെ ആദരിച്ചു. കടവത്തൂരിലെ പാലേരി മൊതീൻകുട്ടി, കുഞ്ഞമ്മദ് കളത്തിൽ, കണ്ണൂരിലെ അജയനാഥ് കാരായി, സ്‌കൂൾ റിട്ട ക്ലാർക്ക് കാർത്യായനി, റിട്ട. പ്രിൻസിപ്പൽ എം.ഭാനു എന്നിവരെയാണ് ആദരിച്ചത്. പൂർവവിദ്യാർഥി കൂടിയായ കെ.പി. മോഹനൻ എം.എൽ.എ. സംഗമം ഉദ്ഘാടനം ചെയ്‌തു.

പി.ആർഎം. പാനൂർ ഹയർ സെക്കൻഡറി സ്കൂളിലെയും, കെ.കെ.വി.എം. .ഹയർ സെക്കൻഡറി സ്‌കൂളിലെയും വിരമിച്ച അധ്യാപകരുടെയും, ജീവനക്കാരുടെയും കൂട്ടായ്മയായ പാനൂർ ഹൈസ്‌കൂൾ‌സ്‌ റിട്ട സ്റ്റാഫ് അസോസിയേഷൻ വാർഷികസംഗമത്തിലാണ് 68 വർഷം മുൻപ് സ്‌കൂളിൻ്റെ പടിയിറങ്ങിയവരെ ആദരിച്ചത്.

വി.പി. ചാത്തു അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനതല മേളകളിൽ എഗ്രേഡ് കരസ്ഥമാക്കിയ രണ്ടു വിദ്യാലയങ്ങളിലെയും 19 വിദ്യാർഥികളെയും എം.എൽ.എ. ആദരിച്ചു.

സഹ പ്രവർത്തകരായിരുന്ന വി.ഭാസ്കരൻ, മുരളി ഏറാമല എന്നിവരെ സി.കെ.ദിലീപ് കുമാർ അനുസ്‌മരിച്ചു. കെ.പി.ശ്രീധരൻ, വസന്തകുമാരിയമ്മ, മീനാ കുമാരി, കാഞ്ഞായി ബാലൻ, പി.വി. ശോഭന എന്നിവർ സംസാരിച്ചു. നാടൻ പാട്ടിൽ എഗ്രേഡ് നേടിയ വിദ്യാർഥികൾ കലാപരിപാടി അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269267/panur-high-schools-first-s-s-l-c-batch-students-honored)