---
title: "പാനൂർ ഏരിയയിലെ ക്വാറി ക്രഷർ യൂണിറ്റുകളിലെ അനിയന്ത്രിത നിരക്കു വർധന ; ഹോളോബ്രിക്സ് ആൻ്റ് ഇൻ്റർലോക്ക് അസോസിയേഷനും, ടിപ്പർ ലോറികളും അനിശ്ചിതകാല സമരത്തിൽ"
english_title: "Uncontrolled rate hike in quarry crusher units in Panoor area; HoloBricks and Interlock Association and Tipper Lorries on indefinite strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269171/uncontrolled-rate-hike-in-quarry-crusher-units-in-panoor-area-holobricks-and-interlock-association-and-tipper-lorries-on-indefinite-strike"
published_at: "2025-02-10T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a99697a0f91_chenkalquarry.jpg"
keywords: []
---

# പാനൂർ ഏരിയയിലെ ക്വാറി ക്രഷർ യൂണിറ്റുകളിലെ അനിയന്ത്രിത നിരക്കു വർധന ; ഹോളോബ്രിക്സ് ആൻ്റ് ഇൻ്റർലോക്ക് അസോസിയേഷനും, ടിപ്പർ ലോറികളും അനിശ്ചിതകാല സമരത്തിൽ

> **Lead Summary:** പാനൂർ: പാനൂർ മേഖലയിലെ ക്വാറി - ക്രഷർ യൂണിറ്റുകളിൽ രണ്ടു മാസത്തിനിടെ രണ്ടു തവണകളായി 8 - 13 രൂപയുടെ വർധനവാണ് വരുത്തിയത്. മറ്റു പ്രദേശങ്ങളിലേതിനെക്കാൾ 10 രൂപയുടെ വർധനവുണ്ടായി. വില വർധന സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ ഫിബ്ര.

## Article Content

പാനൂർ: പാനൂർ മേഖലയിലെ ക്വാറി - ക്രഷർ യൂണിറ്റുകളിൽ രണ്ടു മാസത്തിനിടെ രണ്ടു തവണകളായി 8 - 13 രൂപയുടെ വർധനവാണ് വരുത്തിയത്. മറ്റു പ്രദേശങ്ങളിലേതിനെക്കാൾ 10 രൂപയുടെ വർധനവുണ്ടായി. വില വർധന സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ ഫിബ്ര.

ആറിന് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ക്വാറി - ക്രഷർ അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തില്ല. പഴയ നിരക്കിൽ ക്വാറി ഉല്പന്നങ്ങൾ വിതരണം ചെയ്യണമെന്ന ഹോളോബ്രിക്സ് ആൻറ് ഇൻ്റർലോക്ക് അസോസിയേഷനുകൾ സംയുക്തമായി ആവശ്യപ്പെട്ടെങ്കിലും നിരാകരിക്കപ്പെട്ടു.

ഈ സാഹചര്യത്തിലാണ് ഹോളോബ്രിക്സ് ആൻ്റ് ഇൻ്റർലോക്ക് അസോസിയേഷനുകൾക്കൊപ്പം പാനൂർ മേഖലയിലെ ടിപ്പർ ലോറികളും അനിശ്ചിതകാല സമരം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269171/uncontrolled-rate-hike-in-quarry-crusher-units-in-panoor-area-holobricks-and-interlock-association-and-tipper-lorries-on-indefinite-strike)