---
title: "ഏവർക്കും പ്രീയങ്കരൻ, പഞ്ചായത്ത് സെക്രട്ടറിയുടെ വിയോഗമുൾക്കൊള്ളാനാകാതെ  മൊകേരി ; സംസ്കാരം ഇന്നുച്ചക്ക് 2ന്"
english_title: " the Panchayat Secretary; Funeral today at 2 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269134/the-panchayat-secretary-funeral-today-at-2-pm"
published_at: "2025-02-10T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a96050c70a7_Untitled-4_copy.jpg"
keywords: []
---

# ഏവർക്കും പ്രീയങ്കരൻ, പഞ്ചായത്ത് സെക്രട്ടറിയുടെ വിയോഗമുൾക്കൊള്ളാനാകാതെ  മൊകേരി ; സംസ്കാരം ഇന്നുച്ചക്ക് 2ന്

> **Lead Summary:** പാനൂർ സൗമ്യമായ പെരുമാറ്റം കൊണ്ടും, ഇടപെടൽ കൊണ്ടും ഏവരുടെയും മനം കവർന്ന ഉദ്യോഗസ്ഥനായിരുന്നു സത്യൻ. ഒന്നര വർഷം മുമ്പാണ് സത്യൻ മൊകേരി പഞ്ചായത്ത് സെക്രട്ടറിയായെത്തുന്നത്.

## Article Content

പാനൂർ സൗമ്യമായ പെരുമാറ്റം കൊണ്ടും, ഇടപെടൽ കൊണ്ടും ഏവരുടെയും മനം കവർന്ന ഉദ്യോഗസ്ഥനായിരുന്നു സത്യൻ. ഒന്നര വർഷം മുമ്പാണ് സത്യൻ മൊകേരി പഞ്ചായത്ത് സെക്രട്ടറിയായെത്തുന്നത്.

ഏവരുടെയും മനം കവർന്ന ഉദ്യോഗസ്ഥനായിരുന്നു സത്യനെന്നും, വിയോഗ വാർത്ത ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണെന്നും മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വത്സൻ ട്രൂവിഷനോട് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് വീട്ടിൽ കുഴഞ്ഞുവീണ സത്യനെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്കാരം ഇന്നുച്ചക്ക് 2 മണിക്ക് പെരളശ്ശേരി ശ്മശാനത്തിൽ നടക്കും. പെരളശേരി ഹൈസ്ക്കൂളിൽ അധ്യാപികയായ രജനിയാണ് ഭാര്യ. തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിനിയായ ശിവപ്രിയ ഏക മകളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269134/the-panchayat-secretary-funeral-today-at-2-pm)