---
title: "കരിയാട് പുതുശേരി ഗവ. യൂ പി സ്കൂളിൽ  സമഗ്രശിക്ഷ കേരളം  സ്ട്രീം എക്കോസിസ്റ്റം ലേണിംഗ് ഹബ് ഉദ്ഘാടനം ചെയ്തു"
english_title: "Kariyad Puthussery Govt. UP School Samagra Shiksha Keralam Stream Ecosystem Learning Hub inaugurated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268948/kariyad-puthussery-govt-up-school-samagra-shiksha-keralam-stream-ecosystem-learning-hub-inaugurated"
published_at: "2025-02-08T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a76358e8ca5_Untitled-2_copy.jpg"
keywords: []
---

# കരിയാട് പുതുശേരി ഗവ. യൂ പി സ്കൂളിൽ  സമഗ്രശിക്ഷ കേരളം  സ്ട്രീം എക്കോസിസ്റ്റം ലേണിംഗ് ഹബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചൊക്ലി :**സമഗ്രശിക്ഷ കേരളം - ചൊക്ലി ബി.ആർ.സിയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ( കുസാറ്റ് ) ചേർന്ന് സംഘടിപ്പിക്കുന്ന സ്ട്രീം പ്രോജക്ടിൻ്റെ ഭാഗമായി ചൊക്ലി ഉപജില്ലയിലെ യു.പി , ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗം വിദ്യാലയങ്ങളുടെ പൊതു ഉപയോഗത്തിനായി കരിയാട് പുതുശ്ശേരി ഗവ. യുപി സ്കൂളിൽ സ്ഥാപിച്ച സ്ട്രീം ലാബിൻ്റെ ഉദ്ഘാടനം കൂത്ത്പറമ്പ് എം.എൽ.എ ശ്രീ : കെ.പി.മോഹനൻ നിർവ്വഹിച്ചു.

## Article Content

**ചൊക്ലി :**സമഗ്രശിക്ഷ കേരളം - ചൊക്ലി ബി.ആർ.സിയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ( കുസാറ്റ് ) ചേർന്ന് സംഘടിപ്പിക്കുന്ന സ്ട്രീം പ്രോജക്ടിൻ്റെ ഭാഗമായി ചൊക്ലി ഉപജില്ലയിലെ യു.പി , ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗം വിദ്യാലയങ്ങളുടെ പൊതു ഉപയോഗത്തിനായി കരിയാട് പുതുശ്ശേരി ഗവ. യുപി സ്കൂളിൽ സ്ഥാപിച്ച സ്ട്രീം ലാബിൻ്റെ ഉദ്ഘാടനം കൂത്ത്പറമ്പ് എം.എൽ.എ ശ്രീ : കെ.പി.മോഹനൻ നിർവ്വഹിച്ചു.

കുസാറ്റിൻ്റെ സഹകരണത്തോടെ ഏകദേശം 15 ലക്ഷം രൂപ ചിലവഴിച്ചാണ് ശാസ്ത്ര സാങ്കേതിക നിർമ്മാണ മേഖലകളിലും ഐ.ടി. റോബോട്ടിക്സ് മേഖലകളിലും താല്പര്യമുള്ള കുട്ടികൾക്ക് പഠനപരീക്ഷണ സൗകര്യം ഒരുക്കി നൽകുന്നതിൻ്റെ ഭാഗമായാണ് സംസഥാനത്തെ തെരഞ്ഞെടുത്ത ജില്ലകളിൽ ലേണിംഗ് ഹബുകൾ സ്ഥാപിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ കെ.പി.ഹാഷിം ( ചെയർമാൻ , പാനൂർ മുൻസിപ്പാലിറ്റി ) അധ്യക്ഷത വഹിച്ചു.

ഡോ: പി.കെ. സബിത്ത് ( ഡി.പി.ഒ, സമഗ്രശിക്ഷ കേരളം, കണ്ണൂർ ) പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ എ.കെ. ഗീത ( എ.ഇ.ഒ ) മുഖ്യാതിഥിയായി.

സൂജയ .കെ ( എച്ച്.എം പുതുശ്ശേരി ഗവ. യു.പി ) , ഇബ്രാഹിം ഹാജി ( വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ), അൻവർ കക്കാട്ട് ( വാർഡ് കൗൺസിലർ ) , എൻ.എ കരീം, സജില. കെ ( വാർഡ് കൗൺസിലർ), സുനിൽ ബാൽ ( ബി.പി.സി ) , നിഷാനന്ദ് സി.സി. ( അക്കാദമിക് കൗൺസിൽ ), അജേഷ് സി.വി ( എച്ച്.എം ഫോറം ) , ഷമീന കെ, റിജു .ഇ ( പി.ടി.എ ) , അനിത .കെ ( സ്ടീം കൺവീനർ ) പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരും അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268948/kariyad-puthussery-govt-up-school-samagra-shiksha-keralam-stream-ecosystem-learning-hub-inaugurated)