---
title: "ആർ എസ് എസ് നേതാവ് സദാനന്ദൻ മാസ്റ്ററുടെ ഇരുകാലുകളും വെട്ടിയെടുത്ത കേസിൽ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ; പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും കോടതി"
english_title: "High Court upholds trial court order in case of amputation of both legs of RSS leader Sadanandan Master; Court says accused do not deserve mercy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268890/high-court-upholds-trial-court-order-in-case-of-amputation-of-both-legs-of-rss-leader-sadanandan-master-court-says-accused-do-not-deserve-mercy"
published_at: "2025-02-08T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a71f0e3446c_Untitled-7_copy.jpg"
keywords: []
---

# ആർ എസ് എസ് നേതാവ് സദാനന്ദൻ മാസ്റ്ററുടെ ഇരുകാലുകളും വെട്ടിയെടുത്ത കേസിൽ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ; പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും കോടതി

> **Lead Summary:** ആർ.എസ്.എസ്. ജില്ലാ സഹ കാര്യവാഹകും, അധ്യാപകനുമായിരുന്ന മട്ടന്നൂർ പെരിഞ്ചേരി യിലെ സി.സദാനന്ദൻ്റെ ഇരുകാലുകളും വെട്ടിമാറ്റിയ കേസിൽ എട്ട് സി.പി.എം. പ്രവർത്തകരെ ഏഴുവർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ്‌ സി.എസ്. സുധയുടെതാണ് ഉത്തരവ്.

## Article Content

ആർ.എസ്.എസ്. ജില്ലാ സഹ കാര്യവാഹകും, അധ്യാപകനുമായിരുന്ന മട്ടന്നൂർ പെരിഞ്ചേരി യിലെ സി.സദാനന്ദൻ്റെ ഇരുകാലുകളും വെട്ടിമാറ്റിയ കേസിൽ എട്ട് സി.പി.എം. പ്രവർത്തകരെ ഏഴുവർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ്‌ സി.എസ്. സുധയുടെതാണ് ഉത്തരവ്.

പ്രതികളായ ഉരുവച്ചാൽ കുഴിക്കൽ കെ. ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി പുതിയവീട്ടിൽ മച്ചാൻ രാജൻ, കുഴിക്കൽ പി. കൃഷ്ണൻ (കുഞ്ഞികൃഷ്ണൻ), മനയ്ക്കൽ ചന്ദ്രോത്ത് രവീന്ദ്രൻ (രവി), കരേറ്റ പുല്ലാഞ്ഞി യോടൻ സുരേഷ് ബാബു (ബാബു), പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ, കുഴിക്കൽ കെ. ബാലകൃഷ്ണൻ (ബാലൻ) എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്.

ഇവർ സദാനന്ദനു നൽകാനുള്ള നഷ്ടപരിഹാര തുകയും ഹൈക്കോടതി വർധിപ്പിച്ചു. 50,000 രൂപ വീതം നൽകാനാണ് നിർദേശം. വിചാരണക്കോട തി 25,000 രൂപ വീതമാണു വിധിച്ചത്.

പ്രതികൾ മൃഗീയമായ ആക്രമണമാണു നടത്തിയ തെന്നും ദയ അർഹിക്കുന്നി ല്ലെന്നും കോടതി പറഞ്ഞു. 1994 ജനുവരി 25-നായിരുന്നു സംഭവം.

2007 ഫെബ്രുവരിയിലാണ് തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി പ്രതികളെ ശിക്ഷിച്ചത്. ഇത് 2013 ജൂൺ 10-ന് തലശ്ശേരി സെഷൻസ് കോടതി ശരി വെച്ചിരുന്നു. ഇതിനെതിരേ സദാനന്ദൻ നൽകിയ ക്രിമിനൽ റിവിഷൻ അപ്പീലും പ്രതികൾ നൽകിയ ക്രിമിനൽ റിവിഷൻ പെറ്റീഷനുമാണ് ഹൈക്കോടതി പരിഗണിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268890/high-court-upholds-trial-court-order-in-case-of-amputation-of-both-legs-of-rss-leader-sadanandan-master-court-says-accused-do-not-deserve-mercy)