---
title: "ന്യൂമാഹി പരിമഠത്ത് റോഡിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഫയർഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കിയിട്ടും വാഹനങ്ങൾ മറിയുന്നു"
english_title: "Series of accidents due to oil spillage on the road at Parimath, New Mahi; Vehicles overturn despite fire force washing and cleaning the road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268830/series-of-accidents-due-to-oil-spillage-on-the-road-at-parimath-new-mahi-vehicles-overturn-despite-fire-force-washing-and-cleaning-the-road"
published_at: "2025-02-08T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6f2d545b0c_Untitled-4_copy.jpg"
keywords: []
---

# ന്യൂമാഹി പരിമഠത്ത് റോഡിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഫയർഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കിയിട്ടും വാഹനങ്ങൾ മറിയുന്നു

> **Lead Summary:** ന്യൂമാഹി : ന്യൂമാഹി പരിമഠം എ. ഐ ക്യാമറക്ക് സമീപം റോഡിൽ ബുധനാഴ്ച രാത്രിയാണ് ഓയിൽ മറിഞ്ഞത്. ഇത് കാരണം ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് യാത്രക്കാർക്ക് പരിക്കേറ്റു. ഓയിൽ മറിഞ്ഞത് കാൽ നടയാത്രികർക്കും ഭീഷണിയാതിനെ തുടർന്ന് തലശ്ശേരിയിൽ നിന്ന് ഫയർ ഫോർസ് എത്തി റോഡിൽ മണ്ണിട്ട് ഗതാഗതയോഗ്യമാക്കി.

## Article Content

ന്യൂമാഹി : ന്യൂമാഹി പരിമഠം എ. ഐ ക്യാമറക്ക് സമീപം റോഡിൽ ബുധനാഴ്ച രാത്രിയാണ് ഓയിൽ മറിഞ്ഞത്. ഇത് കാരണം ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് യാത്രക്കാർക്ക് പരിക്കേറ്റു. ഓയിൽ മറിഞ്ഞത് കാൽ നടയാത്രികർക്കും ഭീഷണിയാതിനെ തുടർന്ന് തലശ്ശേരിയിൽ നിന്ന് ഫയർ ഫോർസ് എത്തി റോഡിൽ മണ്ണിട്ട് ഗതാഗതയോഗ്യമാക്കി.

എന്നാൽ ശനിയാഴ്ച രാവിലെ 6 മണിക്ക് റോഡിൽ ഓയിൽ മറിഞ്ഞ സ്ഥലത്ത് ചരക്ക് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. മലപ്പുറത്തു നിന്നും കണ്ണൂരേക്ക് വരികയായിരുന്ന മിനി ചരക്കു ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. റോഡിലെ ഓയിൽ പൂർണമായും നീക്കം ചെയ്യാത്തതിനെ തുടർന്നാണ് വാഹനം മറിഞ്ഞതെന്ന ആരോപണം ഉയർന്നെങ്കിലും, 2 ദിവസത്തോളമൊന്നും റോഡിൽ ഓയിൽ നിൽക്കില്ലെന്ന മറുവാദവുമുയർന്നു. എന്തായാലും അടിക്കടി ഉണ്ടാകുന്ന അപകടങ്ങളുടെ നടുക്കത്തിലാണ് പരിമഠത്തുകാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268830/series-of-accidents-due-to-oil-spillage-on-the-road-at-parimath-new-mahi-vehicles-overturn-despite-fire-force-washing-and-cleaning-the-road)