---
title: "അഞ്ച് വയസുള്ള ഇരട്ടകുട്ടികളോടും ഭാര്യയോടും ക്രൂരത, പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ"
english_title: "Government employee commits suicide after being brutal to his five-year-old twins and wife, evicting them, locking them out of their house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268785/government-employee-commits-suicide-after-being-brutal-to-his-five-year-old-twins-and-wife-evicting-them-locking-them-out-of-their-house"
published_at: "2025-02-08T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6c0287e41e_download_(1).jpg"
keywords: []
---

# അഞ്ച് വയസുള്ള ഇരട്ടകുട്ടികളോടും ഭാര്യയോടും ക്രൂരത, പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

> **Lead Summary:** വിഴിഞ്ഞം വെണ്ണിയൂരിൽ ഇരട്ട കുട്ടികളും മാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥൻ പോയതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും മാതാവും രാത്രിയോടെ വിഴിഞ്ഞം പൊലീസിൽ അഭയം തേടി.

## Article Content

വിഴിഞ്ഞം വെണ്ണിയൂരിൽ ഇരട്ട കുട്ടികളും മാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥൻ പോയതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും മാതാവും രാത്രിയോടെ വിഴിഞ്ഞം പൊലീസിൽ അഭയം തേടി.

കുട്ടികളിൽ ഒരാൾ വൃക്കരോഗ ബാധിതനാണ്. മുൻപ് ഭർത്താവിനെതിരെ ഗാർഹിക പീഡന കേസ് നൽകിയതു സംബന്ധിച്ച് കോടതിയിൽ നിന്നും പ്രൊട്ടക്‌ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്നു യുവതി പറഞ്ഞു.

ഈ ഓർഡർ കാലാവധി നീട്ടി കിട്ടാനായി കോടതിയിൽ പോയപ്പോഴാണ് വീടു പൂട്ടി ഭർത്താവ് കടന്നത്. സംഭവത്തിൽ കേസ് എടുക്കുമെന്നു വിഴിഞ്ഞം പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268785/government-employee-commits-suicide-after-being-brutal-to-his-five-year-old-twins-and-wife-evicting-them-locking-them-out-of-their-house)