---
title: "തെരുവുനായയെയും, ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചുകൊന്നു ; കുന്നോത്ത് പറമ്പ് സ്വദേശിക്കെതിരെ കേസ്"
english_title: "Case filed against Kunnoth Paramba native for beating a stray dog ​​and six puppies to death with a spade"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268733/case-filed-against-kunnoth-paramba-native-for-beating-a-stray-dog-and-six-puppies-to-death-with-a-spade"
published_at: "2025-02-07T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a627a880f31_bcccccccccccccc.jpg"
keywords: []
---

# തെരുവുനായയെയും, ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചുകൊന്നു ; കുന്നോത്ത് പറമ്പ് സ്വദേശിക്കെതിരെ കേസ്

> **Lead Summary:** കുന്നോത്ത് പറമ്പ്: തെരുവുനായയെയും, ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചുകൊന്നു ; കുന്നോത്ത് പറമ്പ് സ്വദേശിക്കെതിരെ കേസ്

## Article Content

കുന്നോത്ത് പറമ്പ്: തെരുവുനായയെയും, ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചുകൊന്നു ; കുന്നോത്ത് പറമ്പ് സ്വദേശിക്കെതിരെ കേസ്

മീത്തലെ കുന്നോത്തുപറമ്പിലെ രാജനെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് മീത്തലെ കുന്നോത്തുപറമ്പിലെ കുടുംബശ്രി ഹോട്ടലിന് സമീപമാണ് സംഭവമുണ്ടായത്. നായ്ക്കളെ ഇരുമ്പുപാര കൊണ്ട് അടിച്ചുകൊന്ന ശേഷം ഇയാൾ കുഴിച്ചിടുകയായിരുന്നു.

ഇതിനെതിരെയുള്ള പരാതിയിലാണ് പൊലീസ് നടപടി. ചത്ത നായ്ക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് മൃഗസ്നേഹികളുടെ സംഘടന അനിമൽ വെൽഫയർ ബോർഡിനെയുൾപ്പെടെ സമീപിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268733/case-filed-against-kunnoth-paramba-native-for-beating-a-stray-dog-and-six-puppies-to-death-with-a-spade)