---
title: "യാത്രക്കാർക്കാശ്വാസം ; അറ്റകുറ്റപണിക്കായി അടച്ചിട്ട പെരിങ്ങത്തൂർ പാലം തുറന്നു"
english_title: "Relief for commuters; Peringathur bridge closed for maintenance reopened"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268674/relief-for-commuters-peringathur-bridge-closed-for-maintenance-reopened"
published_at: "2025-02-07T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5e0f00b5b4_Untitled-8_copy.jpg"
keywords: []
---

# യാത്രക്കാർക്കാശ്വാസം ; അറ്റകുറ്റപണിക്കായി അടച്ചിട്ട പെരിങ്ങത്തൂർ പാലം തുറന്നു

> **Lead Summary:** പെരിങ്ങത്തൂർ : സംസ്ഥാനപാതയിലെ പെരിങ്ങത്തൂർ പാലം

## Article Content

പെരിങ്ങത്തൂർ : സംസ്ഥാനപാതയിലെ പെരിങ്ങത്തൂർ പാലം

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തുറന്നു. കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാലത്തിൽ പണി യുദ്ധകാലാടിസ്ഥാനത്തിലാണ് തീർത്തത്.

ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ ഒരു മാസത്തേക്ക് അടച്ചിടുമെന്നായിരുന്നു നേരത്തെ ഉണ്ടായ അറിയിപ്പ്. എന്നാൽ 17 ദിവസത്തിനകം പാലം തുറക്കാനായത് പൊതുമരാമത്ത് വകുപ്പിനും നേട്ടമായി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടാതെയായിരുന്നു പണി '. കാൽനട യാത്രക്കാർക്ക് മാത്രം പാലം വഴി പോകാൻ അനുമതിയുണ്ടായിരുന്നു. നാദാപുരം ഭാഗ ത്തുനിന്ന് തലശ്ശേരി ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് പാലം പണി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

പാലത്തിലെ കോൺക്രീറ്റ് പണികൾ, കൈവരികളുടെ നവീകരണം എന്നിങ്ങനെയുള്ള പ്രവൃത്തികൾ തീർത്ത് ടാറിംഗ് നടത്തിയാണ് പാലം തുറന്നതെന്ന് തലശ്ശേരി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കടവത്തൂർ, മുണ്ടത്തോട്, പാറക്കടവ് വഴിയും, കാഞ്ഞിരക്കടവ് വഴിയും പോകേണ്ട വിധത്തിൽ ഗതാഗതക്രമീകരണം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268674/relief-for-commuters-peringathur-bridge-closed-for-maintenance-reopened)