---
title: "പാനൂരിൽ ആർ എസ് എസ് പ്രവർത്തകന് നേരെ വധശ്രമം ; 5 സി പി എം പ്രവർത്തകർക്ക് കേസ്"
english_title: "Attempt to murder RSS worker in Panur; Case filed against 5 CPM workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268661/attempt-to-murder-rss-worker-in-panur-case-filed-against-5-cpm-workers"
published_at: "2025-02-07T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5d7bf80be7_Untitled-6_copy.jpg"
keywords: []
---

# പാനൂരിൽ ആർ എസ് എസ് പ്രവർത്തകന് നേരെ വധശ്രമം ; 5 സി പി എം പ്രവർത്തകർക്ക് കേസ്

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത് തെക്കേ പന്ന്യന്നൂരിൽ വീടിനടുത്തു വച്ചാണ് അക്രമമുണ്ടായത്. പറമ്പത്ത് വിനീഷ് ചന്ദ്രനെ യാണ് അക്രമിച്ചത്.

## Article Content

**പാനൂർ : **പാനൂരിനടുത്ത് തെക്കേ പന്ന്യന്നൂരിൽ വീടിനടുത്തു വച്ചാണ് അക്രമമുണ്ടായത്. പറമ്പത്ത് വിനീഷ് ചന്ദ്രനെ യാണ് അക്രമിച്ചത്.

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമത്തിൽ തലക്കും, ചുമലിലും, വയറ്റിലും പരിക്കേറ്റു.വിനീഷ് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന 5 സി പി എം പ്രവർത്തകർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268661/attempt-to-murder-rss-worker-in-panur-case-filed-against-5-cpm-workers)