---
title: "ഭാഗ്യവാൻ സത്യനെ 'സത്യ'ത്തിലാരും തിരിച്ചറിഞ്ഞില്ല...! ; 20 കോടിയുടെ ലോട്ടറി ടിക്കറ്റ് ഇരിട്ടി ബാങ്കിൽ ഹാജരാക്കി "
english_title: "No one recognized the lucky Sathyan in 'Satya'...!; He presented a lottery ticket worth 20 crores to the bank"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268555/no-one-recognized-the-lucky-sathyan-in-satya-he-presented-a-lottery-ticket-worth-20-crores-to-the-bank"
published_at: "2025-02-07T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a59c2c44649_67a2be9fbe5bf_Untitled-1_copy.jpg"
keywords: []
---

# ഭാഗ്യവാൻ സത്യനെ 'സത്യ'ത്തിലാരും തിരിച്ചറിഞ്ഞില്ല...! ; 20 കോടിയുടെ ലോട്ടറി ടിക്കറ്റ് ഇരിട്ടി ബാങ്കിൽ ഹാജരാക്കി 

> **Lead Summary:** സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് - ന്യൂഇയർ ബംബർ സമ്മാനമായ 20 കോടി രൂപ അടിച്ച ഭാഗ്യവാൻ സത്യൻ തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും, ഇദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ ഇപ്പോഴും രഹസ്യമായിനിൽക്കുന്നു.

## Article Content

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് - ന്യൂഇയർ ബംബർ സമ്മാനമായ 20 കോടി രൂപ അടിച്ച ഭാഗ്യവാൻ സത്യൻ തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും, ഇദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ ഇപ്പോഴും രഹസ്യമായിനിൽക്കുന്നു.

ഭാഗ്യ വാൻ സത്യൻ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒന്നാം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഫെഡറൽ ബാങ്കിൻ്റെ ഇരിട്ടി ശാഖയിൽ ഏൽപ്പിച്ച് മടങ്ങി. വ്യക്തിഗത വിവരങ്ങൾ ആർക്കും കൈമാറരുതെന്ന വ്യവസ്ഥയോടെയാണ് ലോട്ടറി ബാങ്കിൽ ഏൽപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മറ്റൊരാൾക്കൊ പ്പം ഇരിട്ടി ഫെഡറൽ ബാങ്കിലെത്തിയാണ് ബാങ്ക് അസിസ്റ്റന്റ് മാനേജർ വി.ടി.സഞ്ജയ്ക്ക് ടിക്കറ്റ് കൈമാറിയത്. ലോട്ടറി ടിക്കറ്റ് ബാങ്കിൻ്റെ ലോക്കറിലേക്ക് മാറ്റിയതായും വ്യക്തിഗത വിവരങ്ങൾ കൈമാറാനാകില്ലെന്നും ബാങ്ക് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. മുത്തു ലോട്ടറിയുടെ ഇരിട്ടി ശാഖയിൽ നിന്നാണ് സമ്മാനാർഹമായ ലോട്ടറിയെടുത്തത്. സ്റ്റാൾ ഉടമയ്ക്കും സത്യൻ എന്നൊരാൾ 10 ലോട്ടറി അടങ്ങിയ ഒരു പുസ്തകം കൈപ്പറ്റിയ വിവരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ട് തന്നെ ഇരിട്ടി മേഖല യിലെ സത്യൻ എന്ന് പേരുള്ള വർക്ക് പിറകെയായിരുന്നു നാട്ടുകാർ. സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂഇയർ ബംബറിൻ്റെ നറുക്കെടുപ്പ് ബുധനാഴ്ചയാണ് നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268555/no-one-recognized-the-lucky-sathyan-in-satya-he-presented-a-lottery-ticket-worth-20-crores-to-the-bank)