---
title: "വീട്ടിൽ നിന്നും രേഖകളില്ലാത്ത  50 ലക്ഷം കണ്ടെത്തിയതിന് പിന്നാലെ കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന്  9.5 കോടി രൂപയുടെ വ്യാജ നോട്ടുകൾ കൂടി പിടികൂടി ; അന്വേഷണം ഏറ്റെടുത്ത് എൻഐഎയും"
english_title: "After finding 50 lakhs in undocumented money from his house, fake notes worth 9.5 crores were also seized from the car of a Kannur native; NIA has also taken over the investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268551/after-finding-50-lakhs-in-undocumented-money-from-his-house-fake-notes-worth-95-crores-were-also-seized-from-the-car-of-a-kannur-native-nia-has-also-taken-over-the-investigation"
published_at: "2025-02-07T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5991dee0ab_Untitled-2_copy.jpg"
keywords: []
---

# വീട്ടിൽ നിന്നും രേഖകളില്ലാത്ത  50 ലക്ഷം കണ്ടെത്തിയതിന് പിന്നാലെ കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന്  9.5 കോടി രൂപയുടെ വ്യാജ നോട്ടുകൾ കൂടി പിടികൂടി ; അന്വേഷണം ഏറ്റെടുത്ത് എൻഐഎയും

> **Lead Summary:** കണ്ണൂർ :റോയപ്പേട്ടയിൽ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽനിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി.

## Article Content

കണ്ണൂർ :റോയപ്പേട്ടയിൽ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽനിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി.

2000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. റാഷിദിനെ ചോദ്യംചെയ്ത സംഘം കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. റാഷിദിന്റെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‌

ഹവാല ഇടപാടുകൾ നടക്കുന്നതായ രഹസ്യവിവരത്തെ തുടർന്ന് ആദായ നികുതി വകുപ്പ് പുരം പ്രകാശം റോഡിലെ വ്യവസായിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് റാഷിദിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

ഇയാളുടെ വീട്ടിൽനിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 50 ലക്ഷം രൂപ പിടിച്ചെടുത്തതിനു പിന്നാലെ എൻഐഎയും അന്വേഷണത്തിൽ പങ്കാളികളാകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268551/after-finding-50-lakhs-in-undocumented-money-from-his-house-fake-notes-worth-95-crores-were-also-seized-from-the-car-of-a-kannur-native-nia-has-also-taken-over-the-investigation)