---
title: "സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് തലോടൽ ; ശമ്പള പരിഷ്കരണ കുടിശ്ശികയിൽ 2 ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കും "
english_title: "A boost for government employees in the state budget; 2 installments of salary revision arrears will be merged with PF this year"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268544/a-boost-for-government-employees-in-the-state-budget-2-installments-of-salary-revision-arrears-will-be-merged-with-pf-this-year"
published_at: "2025-02-07T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a59386a4a27_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് തലോടൽ ; ശമ്പള പരിഷ്കരണ കുടിശ്ശികയിൽ 2 ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കും 

> **Lead Summary:** സംസ്ഥാന ബജറ്റിൽ ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകും.

## Article Content

സംസ്ഥാന ബജറ്റിൽ ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകും.

ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.

നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.  

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268544/a-boost-for-government-employees-in-the-state-budget-2-installments-of-salary-revision-arrears-will-be-merged-with-pf-this-year)