---
title: "അവധിക്ക് നാട്ടിലെത്തിയ നഴ്സിങ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Nursing student found hanging at home after returning home for vacation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268533/nursing-student-found-hanging-at-home-after-returning-home-for-vacation"
published_at: "2025-02-07T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a58f23b5f0f_67a56cd0a9723_malappuram_death.jpg"
keywords: []
---

# അവധിക്ക് നാട്ടിലെത്തിയ നഴ്സിങ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** അവധിക്ക് നാട്ടിലെത്തിയ നഴ്സിങ് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലപ്പെട്ടി പുതിയിരുത്തി കളത്തിൽ രാജേഷിന്റെ മകൾ ദർശനയെ ആണു ചങ്ങരംകുളത്തെ അമ്മയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷ് വീട്ടിലെത്തിയപ്പോഴാണു മകൾ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

## Article Content

അവധിക്ക് നാട്ടിലെത്തിയ നഴ്സിങ് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലപ്പെട്ടി പുതിയിരുത്തി കളത്തിൽ രാജേഷിന്റെ മകൾ ദർശനയെ ആണു ചങ്ങരംകുളത്തെ അമ്മയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷ് വീട്ടിലെത്തിയപ്പോഴാണു മകൾ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ബെംഗളൂരുവിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. മാതാവ്: ധന്യ. സഹോദരി: ശിവഗംഗ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268533/nursing-student-found-hanging-at-home-after-returning-home-for-vacation)