---
title: "കോഴിക്കോട് കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് ഡ്രൈവർ പിടിയിൽ"
english_title: "Bus driver arrested for driving under the influence of cannabis in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268396/bus-driver-arrested-for-driving-under-the-influence-of-cannabis-in-kozhikode"
published_at: "2025-02-06T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4847b044fe_67a48345bc159_ganja.jpg"
keywords: []
---

# കോഴിക്കോട് കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് ഡ്രൈവർ പിടിയിൽ

> **Lead Summary:** കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് ഡ്രൈവറെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. പെരുമണ്ണ - കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്.

## Article Content

കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച് ഡ്രൈവറെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. പെരുമണ്ണ - കോഴിക്കോട് പാതയിലെ ബസ് ഡ്രൈവർ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളുടെ പോക്കറ്റിൽ നിന്ന് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തി.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പെരുമണ്ണ കോഴിക്കോട് റൂട്ടിൽ ഓടുന്ന KL57 J 1744 നമ്പർ റോഡ് കിംഗ് എന്ന സിറ്റി ബസ്സിലെ ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് എസ് ഐ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

ഇയാളുടെ പോക്കറ്റിൽ നിന്നും വലിക്കാൻ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി കണ്ടെത്തിയിട്ടുണ്ട്. ബസ്സും ഡ്രൈവറെയും സഹിതം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268396/bus-driver-arrested-for-driving-under-the-influence-of-cannabis-in-kozhikode)