---
title: "ചമ്പാട് പുഴക്കൽ എൽപി സ്കൂൾ   സംഘടിപ്പിച്ച പുഴയറിയാൻ യാത്ര വേറിട്ട അനുഭവമായി ;  മാക്കുനി വേലഞ്ചിറ  പ്രദേശം സന്ദർശിച്ചത് 3,4  ക്ലാസുകളിലെ വിദ്യാർത്ഥികൾ."
english_title: "The river trip organized by Champad Puzhakkal LP School was a unique experience; students of classes 3 and 4 visited the Makkuni Velanchira area."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268356/the-river-trip-organized-by-champad-puzhakkal-lp-school-was-a-unique-experience-students-of-classes-3-and-4-visited-the-makkuni-velanchira-area"
published_at: "2025-02-06T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4673a7ca3b_Untitled-7_copy.jpg"
keywords: []
---

# ചമ്പാട് പുഴക്കൽ എൽപി സ്കൂൾ   സംഘടിപ്പിച്ച പുഴയറിയാൻ യാത്ര വേറിട്ട അനുഭവമായി ;  മാക്കുനി വേലഞ്ചിറ  പ്രദേശം സന്ദർശിച്ചത് 3,4  ക്ലാസുകളിലെ വിദ്യാർത്ഥികൾ.

> **Lead Summary:** പാനൂർ :പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പുഴയെ അറിയാൻ പുഴക്കൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ മാക്കുനി വേലഞ്ചിറ സ്ക്വയറിലെത്തിയത്.

## Article Content

പാനൂർ :പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പുഴയെ അറിയാൻ പുഴക്കൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ മാക്കുനി വേലഞ്ചിറ സ്ക്വയറിലെത്തിയത്.

പുഴ സംരക്ഷണത്തെക്കുറിച്ച് പ്രദേശവാസിയും,പൊതു പ്രവർത്തകനുമായ സിഗേഷ് മാക്കുനി വിദ്യാർത്ഥികൾക്ക് മുന്നിൽ വിശദീകരിച്ചു.

മാക്കുനി പ്രദേശത്ത് വെള്ളം കയറുന്നത് തടയാൻ പ്രദേശവാസികൾ നിർമ്മിച്ച സംരക്ഷണ ഭിത്തിയെയും, കയർ ഭൂവസ്ത്രത്തെപ്പറ്റിയും വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു.

ഒരിക്കലും പുഴ മലിനമാക്കില്ലെന്ന പ്രതിജ്ഞയെടുത്ത വിദ്യാർത്ഥികൾ പുഴയുടെ സംരക്ഷണഭിത്തിയിലൂടെ സഞ്ചരിക്കുകയും ചെയ്തു. അധ്യാപകരുടെ സുരക്ഷയിൽ പുഴയിലിറങ്ങിയതും വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി.

പ്രധാനധ്യാപിക എംപി റസിയ,വി.ടി ഉസ്മാൻ,സി.വി അനിത,പി.ടി ഷൽന,കെ. പ്രജിന,പി.ടി ശ്രുതി, സാമൂഹ്യ പ്രവർത്തകരായ സരീഷ് മാക്കുനി, ജാഫർ ചമ്പാട് എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികൾ നിർബന്ധമായും നീന്തൽ അഭ്യസിക്കണമെന്ന് പ്രദേശവാസിയും, സാമൂഹ്യ പ്രവർത്തകനുമായ നിങ്കിലേരി മുസ്തഫയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268356/the-river-trip-organized-by-champad-puzhakkal-lp-school-was-a-unique-experience-students-of-classes-3-and-4-visited-the-makkuni-velanchira-area)