---
title: "ഉപതിരഞ്ഞെടുപ്പ് നടക്കുന്ന  പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം  വാർഡിൽ മത്സര രംഗത്ത് എൻഡിഎയും ; പത്രിക നൽകി "
english_title: "NDA also contests in the third ward of Pannyannur Panchayat, where by-elections are being held; files nomination"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268242/nda-also-contests-in-the-third-ward-of-pannyannur-panchayat-where-by-elections-are-being-held-files-nomination"
published_at: "2025-02-05T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a38df0140c4_Untitled-1_copy.jpg"
keywords: []
---

# ഉപതിരഞ്ഞെടുപ്പ് നടക്കുന്ന  പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം  വാർഡിൽ മത്സര രംഗത്ത് എൻഡിഎയും ; പത്രിക നൽകി 

> **Lead Summary:**  പന്ന്യന്നൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മത്സര രംഗത്ത് എൻഡിഎയും പത്രിക നൽകി

## Article Content

 പന്ന്യന്നൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മത്സര രംഗത്ത് എൻഡിഎയും പത്രിക നൽകി

പന്ന്യന്നൂർ പാത്തിയിൽ ശ്യാമള തലശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടറേറ്റിലെത്തി പത്രിക സമർപ്പിച്ചു

പന്ന്യന്നൂർ പാത്തിയിൽ മോഹനൻ്റെ ഭാര്യയാണ് ശ്യാമള. ദിൽന, ദിൽഷ എന്നിവർ മക്കളാണ്.ബി.ജെ.പി മണ്ഡലം പ്രഭാരി സജീവൻ യദുകുലം, കൂത്ത്പറമ്പ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് ഒടക്കാത്ത്, മണ്ഡലം ട്രഷറർ ജിജേഷ് മേനാറത്ത് എന്നിവർക്കൊപ്പമെത്തിയാണ് പത്രിക നൽകിയത്. ക്ലർക്ക് സുരേഷ് പട്ടൻ പത്രിക സ്വീകരിച്ചു. ബിജെ.പിയുടെ ഭരണ നേട്ടങ്ങൾ ജനങ്ങൾക്കറിയാമെന്നും, മുന്നേറ്റമുണ്ടാക്കാനാകുമെന്നും സജീവൻ യദുകുലം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268242/nda-also-contests-in-the-third-ward-of-pannyannur-panchayat-where-by-elections-are-being-held-files-nomination)