---
title: "പന്ന്യന്നൂർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ;  യുഡിഎഫ് സ്ഥാനാർത്ഥിയായി എംവി അബ്ദുള്ള നാമനിർദ്ദേശ പത്രിക നൽകി"
english_title: "Pannyannur Panchayat by-election; MV Abdullah files nomination as UDF candidate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268194/pannyannur-panchayat-by-election-mv-abdullah-files-nomination-as-udf-candidate"
published_at: "2025-02-05T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a33e5cb109a_Untitled-10_copy.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് ;  യുഡിഎഫ് സ്ഥാനാർത്ഥിയായി എംവി അബ്ദുള്ള നാമനിർദ്ദേശ പത്രിക നൽകി

> **Lead Summary:** പന്ന്യന്നൂർ :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ എംവി അബ്ദുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു ഡി എഫ് നേതാക്കളോടൊപ്പം എത്തി പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറി എംവി ഷീജക്ക് മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

## Article Content

പന്ന്യന്നൂർ :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ എംവി അബ്ദുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു ഡി എഫ് നേതാക്കളോടൊപ്പം എത്തി പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറി എംവി ഷീജക്ക് മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ അന്തരിച്ച സി.കെ അശോകൻ പ്രതിനിധാനം ചെയ്ത മൂന്നാം വാർഡിൽ 24ന് ആണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശ പത്രികാസമർപ്പണം വ്യാഴാഴ്ച പൂർത്തിയാകും. യു ഡി എഫ് സ്ഥാനാർത്ഥിയായി എംവി അബ്ദുള്ളയാണ് മത്സരിക്കുന്നത്.

ഏണി അടയാളത്തിൽ മൂന്നാം വാർഡിൽ നിന്നും ഇത് രണ്ടാം തവണയാണ് താഴെ ചമ്പാട്ടെ മാര്യൻ വീട്ടിൽ എംവി അബ്ദുള്ള മത്സരിക്കുന്നത്. താഴെ ചമ്പാട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കൂടിയായ അബ്ദുള്ള ഏറെ വർഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടിലെത്തിയത്.ഷാഹിദയാണ് ഭാര്യ. അർഷിന, അഷ്മിന, അഫ്സിന, അസ്ലഹ ഷെറിൻ എന്നിവർ മക്കളാണ്. പന്ന്യന്നൂർ പഞ്ചായത്തിൽ പ്രതിപക്ഷം വേണമെന്ന് ഭരണപക്ഷത്തുള്ളവർ ആഗ്രഹിക്കുന്നുണ്ടെന്ന് എംവി അബ്ദുള്ള പറഞ്ഞു. യു ഡി എഫ് നേതാക്കളായ കെ.ശശിധരൻ, ബഷീർ ചെറിയാണ്ടി, ടി.പി പ്രേമനാഥ്, പി.കെ ഹനീഫ, കാവിൽ മഹമൂദ്, റഹീം ചമ്പാട്, ആഷിഫ് നല്ലൂർ, ജാഫർ ചമ്പാട്, സരീഷ് മാക്കുനി എന്നിവർക്കൊപ്പം എത്തിയാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്. പഞ്ചായത്ത് ഭരണത്തിൽ ഏറെ പ്രതിസന്ധികളുണ്ടെന്നും, പ്രതിപക്ഷത്തിനായി ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫ് നേതാക്കളായ കെ.ശശിധരനും, ബഷീർ ചെറിയാണ്ടിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268194/pannyannur-panchayat-by-election-mv-abdullah-files-nomination-as-udf-candidate)